കൂടലില്‍ 18കാരനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂടല്‍ ഉദയ ജങ്ഷനില്‍ വെട്ടുവിള പടിഞ്ഞാറ്റേല്‍ അഭില്‍ ശിവദാസനെയാണ് ഉച്ചയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പ്ലസ് ടു കഴിഞ്ഞ ശേഷം കലഞ്ഞൂരില്‍ ഉള്ള പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുകയായിരുന്നു അഭില്‍.
മരിക്കുന്ന വിവരം സുഹൃത്തുകള്‍ക്ക് ഉള്‍പ്പെടെ മെസ്സേജ് അയച്ചിരുന്നു. വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. സുഹൃത്തുക്കള്‍ ആണ് വീട്ടില്‍ എത്തിയത്.മൃതദേഹംപത്തനാപുരം സ്വകാര്യ ആശുപത്രിയിലാണ്. കോന്നി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. കൂടല്‍ പോലീസ് സ്ഥലത്ത് എത്തി.
Story Highlights : 18 year old man killed himself in koodal
















