പാലാരിവട്ടം എസ് എച്ച് ഒ യ്ക്ക് എതിരെ അൻസിബ.സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. നടി ലക്ഷ്മിപ്രിയക്കെതിരെ താൻ നൽകിയ പരാതിയിൽ കേസെടുത്തില്ല. പാലാരിവട്ടം പൊലീസിൽ നൽകിയ പരാതിയിൽ ഒരു അന്വേഷണവും നടത്തിയില്ല. എസ്എച്ച്ഒയെ മാറ്റിനിർത്തി മറ്റൊരാളെ കേസ് ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കമ്മീഷണർക്ക് പരാതി നൽകിയത്. സോഷ്യൽ മീഡിയയിലൂടെ ലക്ഷ്മിപ്രിയ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി എന്നതായിരുന്നു പരാതി.
യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തികരമായതും അശ്ലീലവും വ്യാജവുമായ പ്രചാരണങ്ങള്‍ നടത്തിയെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ശ്വേതാ മേനോനും ലക്ഷ്മിപ്രിയയും ഗൂഢാലോചന നടത്തിയെന്നും അന്‍സിബ പരാതിയില്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോയിലെ പരാമര്‍ശങ്ങള്‍ തികച്ചും അശ്ലീലവും ഒരു സ്ത്രീ എന്ന നിലയില്‍ തന്റെ അന്തസിനെയും മര്യാദയെയും തകര്‍ക്കുന്നതും പൊതുസമൂഹ മധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് അന്‍സിബ പറഞ്ഞു.
Story Highlights : Ansiba complaint against palarivattom sho
















