പുതുതലമുറയെ ആധുനിക മയക്കുമരുന്നുകളുടെ പിടിയിലേക്ക് തള്ളിയിടുന്ന മയക്കുമരുന്നു മാഫിയകള്‍ക്ക് മൂക്കുകയറിടാന്‍ തുടങ്ങിയ ഓപ്പറേഷന്‍ തൂഫാന്‍ കേരളമാകെ അടിച്ചു കറക്കുന്നു. വില്‍ക്കാനോ വാങ്ങനോ ഉപയോഗിക്കാനോ കഴിയാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ് മയക്കുമരുന്ന് ലോബികളും മാഫിയകളും. സ്ഥിരമായി ഇത് ഉപയോഗിക്കുന്നവരും, കിട്ടിയാല്‍ ഉപയോഗിക്കാമെന്ന് വിചാരിക്കുന്നവരും, കമ്പനി കൂടുമ്പോള്‍ ഉപയോഗിക്കുന്നവരുമെല്ലാം ഇപ്പോള്‍ ആപ്പിലായിരിക്കുകയാണ്. തൂഫാനില്‍ പങ്കുചേര്‍ന്നതോടെ പോലീസിന് ഉണവ്വുണ്ടായിട്ടുണ്ട്. സെക്രട്ടേറിയറ്റ് നടയിലെ സമരത്തിന് വേലികെട്ടലും, മാനസിക സമ്മര്‍ദ്ദള്‍ അനുഭവിച്ച് ഡ്യൂട്ടി ചെയ്യാനും, മന്ത്രിമാര്‍ക്കും മറ്റുള്ളവര്‍ക്കും തുണ പോകാനും മാത്രമായി പരിമിതപ്പെടുത്തിയ പോലീസിന്റെ സേവനം മയക്കുമരുന്നുകാര്‍ക്കെതിരേ ശക്തമാക്കിയപ്പോള്‍ സമൂഹത്തിന് നല്ലതു ചെയ്യാന്‍ ഇറങ്ങിയതിന്റെ ഉന്‍മേഷം പോലീസിന്റെ തലപ്പത്തു മുതല്‍ താഴെ വരെയുണ്ടായിട്ടുണ്ട്.
കേരളത്തിലെ സാധാരണക്കാരുടെ മക്കളെയും അവരുടെ കുടുംബത്തെയും മയക്കുമരുന്നില്‍ നിന്നും രക്ഷിക്കാനാകുന്നതിന്റെ സന്തോഷമാണത്. പിടിക്കുന്നതിനേക്കാള്‍ കൂടുതല്‍ മയക്കുമരുന്ന് കേരളത്തില്‍ എത്തുന്നുണ്ട്. കോടികളുടെ മയക്കുമരുന്നാണ് കേരളാ പോലീസ് പിടിച്ചെടുത്തത്. ഇക്കഴിഞ്ഞ ദിവസം പോലീസ് ഇതിന്റെ കണക്കുകള്‍ പുറത്തു വിട്ടിരുന്നു. അേേപ്പാള്‍ ഇനിയും പിടിക്കാനുള്ളതും, യാതൊരു പിടിത്തവുമില്ലാതെ എത്തുന്ന മയക്കു മരുന്നുകളും എത്ര കോടിയുടേതാണെന്ന് ചിന്തിച്ചാല്‍ മനസ്സിലാകും. എന്നാല്‍, നിയമത്തെയും, നിയമ സംരക്ഷകരെയും പറ്റിച്ച് സമൂഹത്തില്‍ പരസ്യമായും രഹസ്യമായും മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും കച്ചവടം ചെയ്യുന്നവരെയും പിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതാണ് വലിയ കാര്യം. കഴിഞ്ഞ കാലങ്ങളില്‍ ഇതെല്ലാം പറച്ചിലില്‍ മാത്രം ഒതുങ്ങിയിരുന്നതാണ്. ഇപ്പോള്‍ അത് പ്രാവര്‍ത്തികമായി.
കേരളത്തിലെ ലഹരിമാഫിയകള്‍ക്കെതിരെ ആഭ്യന്തരവകുപ്പും പൊലീസും ചേര്‍ന്ന് നടത്തുന്ന ഓപ്പറേഷന്‍ തൂഫാന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നെന്ന് ഡി.പി.ജി റവാഡ ചന്ദ്രശേഖര്‍. സംസ്ഥാനത്തെ ലഹരിയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പ്രതികളുടെ സ്വത്ത് കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഓപ്പറേഷന്‍ മുന്നോട്ട് പോകുന്നത്. റസിഡന്‍സ് അസോസിയേഷനെ പദ്ധതിയുടെ ഭാഗമാക്കും. ഉറവിടത്തില്‍ നിന്ന് തന്നെ ലഹരി കണ്ടെത്തി വ്യാപനം ഇല്ലാതാക്കാനാണ് ഈ ഓപ്പറേഷന്റെ ശ്രമം. ബംഗളൂരുവില്‍ നിന്നാണ് എം.ഡി.എം.എ പോലുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ കൂടുതലായും വരുന്നത്. സംസ്ഥാനത്തെ ലഹരിപദാര്‍ത്ഥങ്ങളുടെ ഉറവിടം കണ്ടെത്താന്‍ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
പ്രതികളുടെ സ്വത്തുവകകള്‍ കണ്ട് കെട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സ്‌കൂളുകളെയും കോളജുകളെയും ഈ ഓപ്പറേഷനിലൂടെ പൂര്‍ണമായും ലഹരിമുക്തമാക്കാനാകുമെന്നാണ് കരുതുന്നത്. മികച്ച പ്രതികരണമാണ് കേരളത്തിലെ പലയിടങ്ങളില്‍ നിന്നും ലഭിക്കുന്നത്. കൂടുതല്‍ എന്‍.ജി.ഒകളും പദ്ധതിയുടെ ഭാഗമാകേണ്ടതുണ്ടെന്നാണ് പ്രധാനമായും ഞങ്ങളുടെ വിലയിരുത്തല്‍. പദ്ധതിയുടെ ഭാഗമായി കൂടുതല്‍ പദ്ധതികള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. പദ്ധതിയില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. തൂഫാന്‍ ഓപ്പറേഷന് വലിയ പിന്തുണയാണ് ആഭ്യന്തരമന്ത്രി നല്‍കുന്നത്. പരിശോധനകള്‍ക്കായി കൂടുതല്‍ പൊലീസ് അംഗങ്ങളെ നിയോഗിക്കും. പദ്ധതി വിജയകരമായി മുന്നോട്ടുപോകാന്‍ ഇനിയും എല്ലാവരുടെയും പിന്തുണ വേണം.
ലഹരി മാഫിയകളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ ഉടന്‍ തന്നെ പൊലീസിനെ അറിയിക്കണമെന്നാണ് പൊതുജനങ്ങളോട് പറയാനുള്ളത്. വിവരം നല്‍കുന്നവരുടെ കാര്യം രഹസ്യമായി സൂക്ഷിക്കും’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന്റെ ഭാഗമായി ഇതുവരെ 5,500ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും അത്രയും ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വാണിജ്യപരമായ അളവിലുള്ള 40 കേസുകളും ഇടത്തരം അളവിലുള്ള 160 കേസുകളും ഇതില്‍പ്പെടും. മൂന്ന് കിലോയിലധികം എംഡിഎംഎ, 400 കിലോ കഞ്ചാവ്, കൂടാതെ ഹഷീഷ്, ബ്രൗണ്‍ ഷുഗര്‍ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. എന്‍സിബി (NCB), ഡിആര്‍ (DR), കസ്റ്റംസ്, സിഐഎസ്എഫ് (CISF), ആര്‍പിഎഫ് (RPF) തുടങ്ങിയ വിവിധ ഏജന്‍സികളുമായി സഹകരിച്ചാണ് ഓപ്പറേഷന്‍ നടക്കുന്നത്.
















