രജനികാന്തും രമ്യാ കൃഷ്ണനും ആതിർപ്പള്ളിയിലെത്തുന്നു. ജയിലർ 2 ന്റെ ചിത്രീകരണത്തിനാണ് ഇരുവരും വീണ്ടും കേരളത്തിലെത്തുന്നത്. ആതിരപ്പള്ളിയിൽ ജൂലായ് 14 ന് ഒറ്റ ദിവസം കൊണ്ട് രജനിയും രമ്യയും പങ്കെടുക്കുന്ന ജയിലർ 2 ലെ ഒരു നിർണ്ണായക രംഗം ചിത്രീകരിക്കാനാണ് പ്ലാൻ. സൺ പിക്ച്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച് നെൽസൺ ദിലീപ് കുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന ചിത്രത്തിൽ ഋത്വിക്ക് റോഷൻ, മോഹൻലാൽ, ശിവരാജ്കുമാർ, മിഥുൻ ചക്രവർത്തി, എസ്.ജെ.സൂര്യ,സുരാജ് വെഞ്ഞാറമൂട്, യോഗി ബാബു, മിർണ, അന്ന രാജൻ തുടങ്ങിയ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകൻ. ഛായാഗ്രഹണം: വിജയ് കാർത്തിക്ക് കണ്ണൻ, എഡിറ്റിംഗ്: ആർ. നിർമ്മൽ.