കൊല്ലപ്പെട്ട മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ശവസംസ്കാര ചടങ്ങുകളിൽ മകനും ഇറാൻ്റെ പുതിയ പരമോന്നത നേതാവുമായ മുജ്തബ ഖമനയി പങ്കെടുക്കില്ല. ഇന്ത്യയിലെ പരമോന്നത നേതാവിൻ്റെ പ്രതിനിധി ആയത്തുല്ല ഹക്കിം ഇലാഹിയാണ് മുജ്തബ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയത്. മുജ്തബയുടെ സുരക്ഷിതത്വം മുൻനിർത്തിയാണ് തീരുമാനമെന്നും ഹക്കിം ഇലാഹി പറഞ്ഞു. മുജ്തബയ്ക്ക് പുറത്തിറങ്ങി ജനങ്ങളെ കാണണമെന്നുണ്ടെങ്കിലും സുരക്ഷാ കാരണങ്ങൾ മൂലം അത് സാധ്യമല്ലെന്നും ഇന്ത്യാ ടുഡേയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ഹക്കിം ഇലാഹിയുടെ വെളിപ്പെടുത്തി.
പശ്ചിമേഷ്യയിൽ ഇസ്രായേലുമായുള്ള സംഘർഷം അതിന്റെ പരകോടിയിൽ നിൽക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഔദ്യോഗിക ശവസംസ്കാര ചടങ്ങുകൾ നടക്കാനിരിക്കുന്നത്. ഈ സമയത്ത് രാജ്യത്തിന്റെ മുൻനിര നേതൃത്വത്തിന് നേരെ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് വ്യോമാക്രമണമോ മറ്റ് സുരക്ഷാ ഭീഷണികളോ ഉണ്ടായേക്കാമെന്ന കടുത്ത ആശങ്കയാണ് ഇത്തരമൊരു സുരക്ഷാ മുൻകരുതലിലേക്ക് ഇറാനെ നയിച്ചത്.ശവസംസ്കാര ചടങ്ങ് നടക്കുന്ന വേദി ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം ഉണ്ടായാൽ അത് രാജ്യത്തെ കൂടുതൽ അരാജകത്വത്തിലേക്ക് തള്ളിവിടുമെന്ന് ഇറാന്റെ സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്.
ഇറാനിലെ ഔദ്യോഗിക വസതിയിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടത്.പതിറ്റാണ്ടുകളായി ഇറാന്റെ ആഭ്യന്തര-വിദേശ നയങ്ങൾക്ക് രൂപം നൽകിയ ഖമനയി, രാജ്യത്ത് ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പരമോന്നത നേതാവും അവിടത്തെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത അധികാര കേന്ദ്രവുമായിരുന്നു. ജൂലൈ ഒൻപതിന് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നത്.
Story Highlights : Mojtaba Khamenei Will Not Attend Father’s Funeral Due To Security Concerns
















