Kerala

പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ ആയ പ്രതിയെ അഞ്ച് വർഷം കഠിനതടവിനും പതിനയ്യായിരം രൂപ പിഴക്കും ശിക്ഷിച്ചു

പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ബസ്സ് കണ്ടക്ടർ ആയ പ്രതി അരുവിക്കര ചാണിച്ചാൽക്കടവ് സ്വദേശി അരുൺകുമാർ (46) നെ അഞ്ച് വർഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. പിഴ ഒടുക്കാത്ത പക്ഷം ആറു മാസം കൂടുതൽ ആയി ശിക്ഷ അനുഭവിക്കണം.പിഴത്തുകയും ലീഗൽ സർവീസ്സ്‌ അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്ക് നൽകണം എന്ന് കോടതി വിധിന്യായത്തിൽ പറയുന്നു.

23/09/24 ലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. വെള്ളനാട് നിന്നും കിഴക്കേക്കോട്ട പോകുന്ന ബസിൽ വച്ചാണ് സംഭവം. അതിജീവിത രാവിലെ സ്ഥിരമായി സ്കൂളിൽ പോകുന്ന ഇതേ ബസ്സിലെ കണ്ടക്ടർ ആയ പ്രതി സംഭവ ദിവസം ബസ് മരുതുംകുഴി ഭാഗത്ത് എത്തിയ സമയം നല്ല രീതിയിൽ തിരക്ക് ഉണ്ടായിരുന്ന ബസിൽ നിൽക്കുകയായിരുന്ന അതിജീവിതയിടെ സ്വകാര്യ ഭാഗത്ത് പിടിച്ച് ലൈംഗീകമായി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ ഭയന്ന കുട്ടി സംഭവം വിവരം പുറത്ത് പറഞ്ഞില്ല. സംഭവശേഷം പിന്നെയും മറ്റു ബസ് ഇല്ലാത്തതിനാൽ ഇതേ ബസിൽ തന്നെ സ്കൂളിൽ പോയ്കൊണ്ടിരുന്ന കുട്ടി പ്രതിയെ പിന്നെയും കണ്ട് ഡിപ്രെഷനിൽ ആകുകയും ചെയ്തു. കുട്ടിയെ ചികിത്സയ്ക്കായി സൈക്കോലിജിസ്റ്റിനെ കാണിച്ചപ്പോഴാണ്പീഡന വിവരം പുറത്ത് അറിയുന്നത്.
പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ, അഭിഭാഷകർ ആയ അഡ്വ. സുരഭി. പി, അഡ്വ. രവിശങ്കർ തമ്പി എച്ച് എന്നിവർ ഹാജരായി. അരുവിക്കര പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയ സുനിൽകുമാർ. എൻ, മ്യൂസിയം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ഷിജു. വി. എൽ എന്നിവർ ആണ് കേസ് അന്വേഷിച്ചത് പ്രോസീക്യൂഷൻ 17 സാക്ഷികളെ വിസ്തരിച്ചു 25 രേഖകളും ഹാജരാക്കി.