നടി അൻസിബ ഹസന്റെ പരാതിയിൽ ലക്ഷ്മിപ്രിയക്കെതിരെ കേസെടുത്തു. തൃപ്പൂണിത്തുറ പോലീസാണ് കേസെടുത്തത്. ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം നൽകിയിരുന്നു. വ്യാജ പരാതിയുടെ മറവിൽ മാനസികമായി പീഡിപ്പിച്ചെന്നാണ് അൻസിബയുടെ പരാതി. ലക്ഷ്മിപ്രിയയുടെ ഭർത്താവ് ജയേഷ്, വനിതാ എസ്.ഐ രേഷ്മ എന്നിവർക്കെതിരെയും കേസെടുക്കാൻ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദേശം നൽകിയിരുന്നു. തൃക്കാക്കര എസിപി കഴമ്പില്ലെന്ന് പറഞ്ഞ പരാതിയിലാണ് കോടതി കേസ് എടുക്കാൻ പൊലീസിന് നിർദേശം നൽകിയത്.
പൊലീസ് സ്റ്റേഷനിൽ തന്നെ നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും ഔദ്യോഗിക രേഖകളിൽ തിരുത്തൽ വരുത്തുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് അൻസിബ കോടതിയെ സമീപിച്ചത്. ഇന്നലെ അൻസിബയുടെ മൊഴി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കോടതി കേസ് എടുക്കാൻ നിർദേശിച്ചത്. നേരത്തെ, അൻസിബ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കോടതി നിർദേശപ്രകാരം കേസ് എടുത്തിരുന്നു. ലക്ഷ്മി പ്രിയക്കും, ശ്വേതമേനോന്നുമേതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു സ്വകാര്യ അന്യായം കൂടി അൻസിബ എറണാകുളം ജൂഡിഷ്യൽ മജിസ്ട്രെറ്റ് കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്.
Story Highlights : Ansiba’s complaint: Police register case against Lakshmipriya
















