വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റം നടന്നിട്ടില്ലെന്നും എം.എസ്.സി-അദാനി ചര്‍ച്ച ഒരുവര്‍ഷമായി നടക്കുന്നത് എല്‍.ഡി.എഫിന് അറിവുള്ള കാര്യമായിരുന്നെന്നും മുഖ്യമന്ത്രി വിഡി സതീശന്‍. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയം പരിശോധിച്ച് നിയമപരമായ നിര്‍ദ്ദേശം നല്‍കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേര്‍ഡ് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ആ വിഷയത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ഒരു തെറ്റും ചെയ്തിട്ടില്ല. സര്‍ക്കാരിന് ഇതിനെക്കുറിച്ച് അറിയില്ലെന്ന് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. മാധ്യമ റിപ്പോര്‍ട്ടുകള്‍ ഓഹരി കൈമാറ്റം നടന്നെന്നാണ് പറഞ്ഞത്. എന്നാല്‍ ഓഹരി കൈമാറ്റം നടന്നിട്ടില്ല. വിഷയം നേരത്തെ അറിയാമായിരുന്നില്ല.
എംഎസ്സി – അദാനി ചര്‍ച്ച ഒരുവര്‍ഷമായി നടക്കുന്നു. ഇത് സിപിഎം പത്രമായ ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന് ഇത് അറിയാമായിരുന്നു. എന്നിട്ടാണ് ഇത് യു.ഡി.എഫ് സര്‍ക്കാരിന്റെ മുകളില്‍ ഇടാന്‍ നോക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകള്‍ തയ്യാറാക്കിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍ മന്ത്രി കെ. ബാബുവിനും സല്യൂട്ട് കൊടുക്കണം. കോമണ്‍ യൂസര്‍ ഫെസിലിറ്റി വേണമെന്ന് യുഡിഎഫ് കണ്‍സഷന്‍ എഗ്രിമെന്റില്‍ പറഞ്ഞിരുന്നു. ഓഹരി കൈമാറ്റത്തിന് ആഭ്യന്തര ഷിപ്പിങ് മന്ത്രാലയങ്ങളുടെ അനുമതി വേണം.
കേന്ദ്ര സര്‍ക്കാര്‍ അനുമതി കിട്ടിയാല്‍ മാത്രമേ സംസ്ഥാനം വിഷയം പരിഗണിക്കൂ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 99 ശതമാനം കപ്പലുകളും എം.എസ്.സിയുടേതായിരുന്നു. വിഴിഞ്ഞം തുറമുഖം സ്വപ്ന പദ്ധതിയായത് കൊണ്ടാണ് മുഖ്യമന്ത്രിയായ താന്‍ തുറമുഖ വകുപ്പ് ഏറ്റെടുത്തത്. വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് എന്താണ് താത്പര്യമെന്നും മുഖ്യമന്ത്രി ചോദിച്ചു.
















