ഒരുപാട് കാലം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് ആ പ്രണയ ജോടികള്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം വെള്ളിത്തിരയില്‍ വീണ്ടും ഒന്നിക്കുന്നു; നാഗാര്‍ജ്ജുനയും തബുവും. കിംഗ് 100 എന്ന് നാമകരണം ചെയ്തിരിക്കുന്ന നാഗാര്‍ജ്ജുനയുടെ നൂറാമത് ചിത്രത്തില്‍ വില്ലത്തിയായി തബു എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. നാഗാര്‍ജ്ജുനയുടെ സ്വന്തം ബാനറായ അന്നപൂര്‍ണ്ണ സ്റ്റുഡിയോസ് നിര്‍മ്മിച്ച്, റാ കാര്‍ത്തിക്ക് സംവിധാനം ചെയ്യുന്ന ചിത്രത്തിന് അസുരുഡുഎന്ന പേരും പരിഗണിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതിന് പിന്നാലെ തബു ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ‘#king100 #telugutravails’ എന്ന ഹാഷ് ടാഗോടെയായിരുന്നു താരത്തിന്റെ പോസ്റ്റ്.