കള്ളാടി മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള രണ്ടാം ദിവസത്തെ തിരച്ചിൽ നിർത്തി. നാളെ പുഴയിലും തിരച്ചിൽ നടത്തും. പരുക്കേറ്റ് ചികിത്സയിലുള്ള രണ്ട് പേരുടെ നില ഗുരുതരം. മരിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് പരുക്കേറ്റവർ ചികിത്സയിൽ ഉള്ളത്. ഇന്നലെ എത്തിച്ച പത്തു പേരിൽ മൂന്ന് പേർ ആശുപത്രി വിട്ടു. രക്ഷപ്രവർത്തനതിനിടെ പരിക്കേറ്റ മേപ്പാടി പോലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പടെയുള്ളവർ ആണ് ആശുപത്രി വിട്ടത്. അഞ്ചു പേരെ വാർഡിലേക്ക് മാറ്റി. സൈറ്റ് എഞ്ചിനീയർ ആയ എറണാകുളം സ്വദേശി കുഞ്ചു ടി കെ ആണ് ചികിത്സയിൽ ഉള്ള ഏക മലയാളി. 19 കാരനായ ദിലീപ്, 29 കാരനായ റജിനീഷ് എന്നിവരാണ് ഗുരുതരമായ നിലയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നത്.
അപകട മേഖല മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശിച്ചിരുന്നു. വീട് തകർന്നവരെ സർക്കാർ പുനരധിവസിപ്പിക്കുമെന്ന് വി ഡി സതീശൻ. ദുരന്തങ്ങൾ ആവർത്തിക്കുന്നത് കണ്ടെത്താൻ വിദഗ്ദ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരാർ കമ്പനി വീഴ്ച്ച നിയമ, സാങ്കേതിക അന്വേഷണത്തിലൂടെ കണ്ടെത്തുമെന്നും അന്വേഷണ സമിതി നാളെ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നാളെ കള്ളാടിയിലെത്തും.
Story Highlights : Kalladi Landslide: Today’s search operations halted; to resume tomorrow
















