പ്രതിപക്ഷ ഉപനേതൃത്വ സ്ഥാനത്തില്‍ വീണ്ടും സിപിഐഎം – സിപിഐ ചര്‍ച്ച. സിപിഐയെ സിപിഐഎം ചര്‍ച്ചക്ക് ക്ഷണിച്ചു. ഉഭയകക്ഷി ചര്‍ച്ച ഈ മാസം 14ന് നടക്കും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിന് ഇടയിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. സിപിഐ നേതൃയോഗവും അതേദിവസം ചേരുന്നുണ്ട്. പ്രതിപക്ഷ ഉപനേതൃസ്ഥാനം കിട്ടിയേ തീരൂ എന്ന നിലപാടിലാണ് സിപിഐ. ഇന്നലെ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തില്‍ ഒരുവട്ടം ഈ വിഷയത്തില്‍ സിപിഐഎമ്മും – സിപിഐയും ഉഭയകക്ഷി ചര്‍ച്ച നടത്തിയതാണ്. എന്നാല്‍ പൂര്‍ണമായും പരാജയപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പ് തോല്‍വിട്ട് തൊട്ടുപിന്നാലെ തന്നെ പ്രതിപക്ഷ ഉപനേതൃസ്ഥാനമെന്ന ആവശ്യം സിപിഐ ഉന്നയിച്ചിരുന്നു. എന്നാല്‍ കീഴ്‌വഴക്കങ്ങള്‍ ചൂണ്ടിക്കാണിച്ച് സിപിഐഎം ഇത് നിരാകരിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയ സിപിഐ നിയമസഭാകക്ഷി യോഗത്തിന് പോലും വരാന്‍ കൂട്ടാക്കാതെ മാറി നില്‍ക്കുകയാണ്. പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച തര്‍ക്കം എല്‍ഡിഎഫിന്റെ പ്രവര്‍ത്തനത്തെ വരിഞ്ഞുമുറുക്കിയെന്ന് ബോധ്യമായപ്പോഴാണ് സിപിഐഎം അനുനയത്തിന് മുന്‍കൈ എടുത്തിരിക്കുന്നത്.
പതിവിന് വിപരീതമായി സിപിഐ സംസ്ഥാന കൗണ്‍സില്‍ ഓഫീസായ എംഎന്‍ സ്മാരകത്തില്‍ വെച്ചായിരിക്കും ചര്‍ച്ച. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സിപിഐയെഅവരുടെ ആസ്ഥാനത്തെത്തി സംസാരിച്ച് സമവായത്തിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഐഎമ്മിന്റെ നീക്കം. ഉഭയകക്ഷി ചര്‍ച്ച നിശ്ചയിച്ചിരിക്കുന്ന ദിവസം സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ചേരുന്നുണ്ട്. 13നും 14നും സിപിഐയുടെ നേതൃയോഗങ്ങളും
നടക്കുന്നുണ്ട്.
ഈ യോഗങ്ങളില്‍ സമവായത്തിന്റെ വഴിതെളിയുമെന്നാണ് പ്രതീക്ഷ. എലപ്പുളളിബ്രൂവറി വിഷയത്തില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച് നില്‍ക്കുമ്പോഴാണ്സിപിഐഎം നേതൃത്വം ഇതിന് മുന്‍പ് എംഎന്‍ സ്മാരകത്തില്‍ എത്തിചര്‍ച്ച നടത്തിയത്. അന്ന് എംഎന്‍ സ്മാരകത്തില്‍ നടന്ന മുന്നണി യോഗത്തില്‍ വെച്ച്സിപിഐ സമവായത്തിന് വഴങ്ങുകയായിരുന്നു. തങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ചര്‍ച്ചയില്‍ സിപിഐ കടുംപിടുത്തം പിടിക്കില്ലെന്നാണ് സിപിഐഎമ്മിന്റെ പ്രതീക്ഷ.
Story Highlights : Post of Deputy Leader of the Opposition: CPIM invites CPI for talks
















