സംസ്ഥാനത്തെ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് മൂന്ന് മാസമായി ശമ്പളം ലഭിച്ചില്ല. ഡയറ്റിലെ 300 ഓളം ജീവനക്കാരാണ് പ്രതിന്ധിയിലായത്. കേന്ദ്രഫണ്ട് വൈകുന്നതാണ് ശമ്പളം വൈകാന്‍ കാരണമെന്നാണ് വിശദീകരണം. സമഗ്രശിക്ഷ കേരളയുടെ ഭാഗമായാണ് ഡയറ്റ് പ്രവര്‍ത്തിക്കുന്നത്. അതേസമയം ഡയറ്റില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും പരിശോധിച്ച് പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസൂദ്ദീനും പറഞ്ഞു.
സമഗ്രശിക്ഷ കേരളയുടെ ഭാഗമായാണ് ഡയറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ത്തന്നെ പ്ലാന്‍ ഫണ്ടില്‍നിന്നാണ് ശമ്പളമടക്കം എല്ലാ ചെ ലവുകളും വകയിരുത്തുന്നത്. എസ്.എസ്.കെ.യുടെ നടത്തിപ്പിന് കേന്ദ്രവും സംസ്ഥാനവും 60:40 എന്ന രീതിയിലാണ് തുക ചെല വാക്കുന്നത്. കേന്ദ്രഫണ്ട് വൈകുന്നതാണ് ശമ്പളം വൈകാന്‍ കാരണമായി പറയുന്നത്. ഫണ്ട് ലഭിക്കാത്തതില്‍ മുഖ്യമന്ത്രി കേന്ദ്രത്തില്‍ പോയി സമ്മര്‍ദം ചെലുത്തണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപള്ളി രാമചന്ദ്രനും പറഞ്ഞു. മൂന്നോറോളം വരുന്ന ജീവനക്കാര്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ശബളം ഇല്ലാതെ ജോലി ചെയ്യുകയാണ്.പലരും സ്വന്തം ജില്ലയക്ക്പുറത്താണ് ജോലി ചെയ്യുന്നത് അതിനാല്‍ തന്നെ ഭൂരിഭാഗം ജീവനക്കാരും വലിയ പ്രതിസന്ധിയിലാണ്.
Story Highlights : no salary for District Institute of Education and Training employees
















