Kerala

ഓണം ബംബര്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു: 20 മുതല്‍ ടിക്കറ്റുകള്‍ വിപണിയില്‍ ലഭ്യമാകും; വിലയില്‍ മാറ്റമില്ല; ഒന്നാം സമ്മാനം 30 കോടി

ഓണം ബംബര്‍ ഭാഗ്യക്കുറി മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രകാശനം ചെയ്തു. സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് ഉദ്ഘാടനം നടത്തിയത്. ലോട്ടറി ഡയറക്ടര്‍ അഞ്ജു കെ.എസ് സന്നിഹിതയായിരുന്നു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുക ഇത്തവണത്തെ ഓണം ബംബറിനാണ്. 30 കോടിയാണ് ഒന്നാം സമ്മാനം. തിരുവോണ ബംബര്‍ ടിക്കറ്റ് പുറത്തിറക്കുന്നു. ജൂലായ് 20 മുതല്‍ ടിക്കറ്റുകള്‍ വിപണിയില്‍ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി തന്റെ പേസ്ബുക്ക് പേജില്‍ കുറിച്ചു.

ഉദ്ഘാടനത്തിന്റെ വീഡിയോയും മുഖ്യമന്ത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്. 25 കോടിയായിരുന്ന സമ്മാന തുകയാണ് ഇത്തവണ 30 കോടിയാക്കി സര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി സമ്മാനഘടനയില്‍ മാറ്റം വരുത്തി. ടിക്കറ്റ് വിലയില്‍ മാറ്റമില്ല. 500 രൂപയാണ് ടിക്കറ്റ് വില (ടിക്കറ്റ് നിരക്ക് 357.14 രൂപ +40 ശതമാനം ജി.എസ്.ടി). രാജ്യത്ത് ഇത്രയും ഉയര്‍ന്ന തുക ലോട്ടറി സമ്മാനമായി നല്‍കുന്നത് കേരളത്തിലാണ്. 90 ലക്ഷം ടിക്കറ്റുകളാണ് ഏജന്റുമാര്‍ക്ക് നല്‍കാന്‍ നിശ്ചയിച്ചിട്ടുളളത് എങ്കിലും ഡിമാന്റ് അനുസരിച്ച് ടിക്കറ്റ് പ്രിന്റ് ചെയ്യും. ടിക്കറ്റ് സീരീസ്: TA, TB, TC, TD, TE, TG, TH, TJ, TK, TL

സമ്മാന ഘടനയുടെ പൂര്‍ണവിവരങ്ങള്‍

  • ഒന്നാം സമ്മാനം: 30 കോടി രൂപ
  • രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേര്‍ക്ക് ( ഓരോ സീരീസിലും 2 വീതം)
  • മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക് (ഓരോ സീരീസിലും 2 വീതം)
  • നാലാം സമ്മാനം: 5 ലക്ഷം രൂപ 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)
  • അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)
  • ആറാം സമ്മാനം: 5000 രൂപ വീതം 54,000 പേര്‍ക്ക്ഏ
  • ഴാം സമ്മാനം: 2000 രൂപ വീതം 81,000 പേര്‍ക്ക്എ
  • ട്ടാം സമ്മാനം: 1000 രൂപവീതം 1,24,200 പേര്‍ക്ക്ഒ
  • ന്‍പതാം സമ്മാനം: 500 രൂപ വീതം 2,75,400 പേര്‍ക്ക്സ
  • മാശ്വാസസമ്മാനം: 5 ലക്ഷം രൂപവീതം 9 പേര്‍ക്ക്ആ
  • കെ സമ്മാനത്തുക: 125 കോടി 54 ലക്ഷം രൂപ

നറുക്കെടുപ്പ് സെപ്റ്റംബര്‍ 26 ന് തിരുവനന്തപുരത്ത് നടത്തും. ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന നിയമവിരുദ്ധമാണ്. ലൈസന്‍സുള്ള ഏജന്റുമാരില്‍ നിന്ന് അച്ചടിച്ച ടിക്കറ്റുകള്‍ മാത്രം വാങ്ങണമെന്നുംസോഷ്യല്‍ മീഡിയയിലൂടെയോ ഡിജിറ്റല്‍ പേയ്‌മെന്റ് ലിങ്കുകളിലൂടെയോ ടിക്കറ്റുകള്‍ വാങ്ങരുതെന്നും പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.