സ്വകാര്യ നിര്‍മ്മിത റോക്കറ്റ് വിക്രം-1 വിക്ഷേപിച്ചു. കൃത്യം 12.5ന് കൗണ്ട്ഡൗണ്‍ പൂര്‍ത്തിയാക്കി റോക്കറ്റ് കുതിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാമത്തെ വിക്ഷേപണത്തറയില്‍ 11.30നായിരുന്നു വിക്ഷേപണം നടത്താനിരുന്നത്. എന്നാല്‍, സാങ്കേതിക തടസ്സത്തെത്തുടര്‍ന്ന് കൗണ്ട്ഡൗണ്‍ നിര്‍ത്തിവച്ചിരുന്നു. വിക്ഷേപണത്തിന് 5 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് കൗണ്ട്ഡൗണ്‍ നിര്‍ത്തിവച്ചത്. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയ്‌റോ സ്പേസ് ആണ് റോക്കറ്റ് നിര്‍മ്മിച്ചത്. വിക്രം -1, ഡോ.വിക്രം സാരാഭായ്, സി.വി.രാമന്‍, ഡോ. എ.പി.ജെ.അബ്ദുല്‍ കലാം എന്നിവരുടെ മിനിയേച്ചര്‍ ശില്‍പങ്ങളും കൊണ്ടുപോയിട്ടുണ്ട്. വിക്ഷേപണ വാഹനത്തിനും എന്‍ജിനും ഇവരുടെ പേരുകളാണു നല്‍കിയിരിക്കുന്നത്. 14 ഘട്ടങ്ങളിലൂടെയാണ് വിക്ഷേപണം പൂര്‍ത്തിയാക്കുക.
ഇന്ത്യന്‍ എര്‍ത്ത് ഒബ്സര്‍വേഷന്‍ സ്റ്റാര്‍ട്ടപ് ഗ്രാഹാ സ്പേസ് വികസിപ്പിച്ച നാനോ ഉപഗ്രഹം ‘സോളാരാസ്’, വിക്ഷേപണ സമയത്തെ നിര്‍ണായക ഫ്‌ലൈറ്റ് ഡേറ്റ ശേഖരിക്കുന്നതിനായി സ്‌കൈറൂട്ട് എയ്‌റോ സ്പേസിന്റെ സ്‌കോപ്, ബഹിരാകാശ അവശിഷ്ടങ്ങള്‍ മൃദുവായി പിടിച്ചെടുക്കുന്നതിനുള്ള സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിനുള്ള കോസ്മോസെര്‍വ് സ്‌പേസിന്റെ റോബട്ടിക് കൈ (എംബ്രേസ് റോബട്ടിക് ആം), ജര്‍മനി ആസ്ഥാനമായുള്ള ഡിക്യൂബ്ഡ് കമ്പനിയുടെ പരീക്ഷണ ഉപഗ്രഹം എന്നിവ വഹിച്ചാണു വിക്രം 1 കുതിച്ചത്.
- വിക്രം-1 നെ കുറിച്ച് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചത് ഇങ്ങനെ
ഇന്ത്യയുടെ ബഹിരാകാശ യാത്രയ്ക്ക് ഒരു ചരിത്രപരമായ പുതിയ അതിര്‍ത്തി!
ഇന്ന് രാവിലെ 11:30 ന്, ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിക്ഷേപണ വാഹനമായ വിക്രം-1 ന്റെ ആദ്യ പരിക്രമണ വിക്ഷേപണം സ്‌കൈറൂട്ട് എയ്റോസ്പേസ് ഏറ്റെടുക്കും. വേഗത്തിലുള്ളതും ആവശ്യാനുസരണം വിക്ഷേപണ സേവനങ്ങള്‍ നല്‍കുന്നതിനാണ് ഈ നാല് ഘട്ട റോക്കറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നമ്മുടെ യുവാക്കളുടെ കഴിവ്, ദൃഢനിശ്ചയം, സംരംഭകത്വ മനോഭാവം എന്നിവ ഈ ദൗത്യം എടുത്തുകാണിക്കുന്നു. നമ്മുടെ ബഹിരാകാശ മേഖലയിലെ പരിഷ്‌കാരങ്ങള്‍ നവീകരണത്തിനും സംരംഭത്തിനും പുതിയ അവസരങ്ങള്‍ എങ്ങനെ തുറക്കുന്നുവെന്നും ഇത് കാണിക്കുന്നു.
വിജയകരമായ വിക്ഷേപണത്തിനായി മുഴുവന്‍ സ്‌കൈറൂട്ട് എയ്റോസ്പേസ് ടീമിനും എന്റെ ആശംസകള്‍. വിക്രം-1 ഉയരങ്ങളിലേക്ക് കുതിക്കട്ടെ, ചരിത്രം സൃഷ്ടിക്കട്ടെ, ഒരു തലമുറയിലെ നവീന ആശയങ്ങള്‍ക്ക് പ്രചോദനം നല്‍കട്ടെ.
എല്ലാ ഇന്ത്യക്കാരും, പ്രത്യേകിച്ച് എന്റെ യുവ സുഹൃത്തുക്കളോട്, ഈ ചരിത്ര ദൗത്യം പിന്തുടരാനും #IndiaWithVikram1 ഉപയോഗിച്ച് ടീം സ്‌കൈറൂട്ട് വിജയം ആശംസിക്കുന്നതില്‍ പങ്കുചേരാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
















