അടിയേ എന്‍പൊന്‍തേനേ…. സോംഗ് പുറത്തിറങ്ങി. മുഖ്യമന്ത്രി വിജയ്, പൂജ ഹെഗ്‌ഡെ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘ ജനനായകന്‍ ‘ ജൂലൈ 24ന് തിയേറ്ററുകളില്‍ എത്തും. ബോബി ഡിയോള്‍, മമിത ബൈജു, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ്, പ്രിയാമണി, നരേന്‍, റീബ മോണിക്ക ജോണ്‍, മോനിഷ ബ്ലെസി, ബാബ ഭാസ്‌കര്‍, തീജയ് അരുണാചലം, നിഴലുകള്‍ രവി, രേവതി, ശ്രീനാഥ്, ഇര്‍ഫാന്‍ സൈനി, അരുണ്‍കുമാര്‍ രാജന്‍, ലിതന്യ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദര്‍ ഒരു ഗാന രംഗത്തിലും വേഷമിടുന്നു.
കെ.വി.എന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ 300 കോടി മുതല്‍ മുടക്കുള്ള ഈ ചിത്രം വെങ്കട്ട് കെ. നാരായണ, ജഗദീഷ് പളനി സ്വാമി, ലോഹിത് എന്‍.കെ എന്നിവരാണ് നിര്‍മ്മിച്ചിരിക്കുന്നത്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണവും, പ്രദീപ് ഇ. രാഘവ് എഡിറ്റിംഗും, അനിരുദ്ധ് രവിചന്ദര്‍ സംഗീതവും, അറിവ്, വിവേക് എന്നിവര്‍ ഗാനരചനയും നിര്‍വ്വഹിച്ചിരിക്കുന്നു. വിജയ്, അനിരുദ്ധ് രവിചന്ദര്‍, അറിവ്, വിശാല്‍ മിശ്ര എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. വിജയ് നായകനാകുന്ന 69-മത്തെ ചിത്രമാണ് ‘ജനനായകന്‍’. അനല്‍ അരസാണ് ആക്ഷന്‍ കോറിയോഗ്രാഫി തയ്യാറാക്കിയത്. റിയാസ് കെ. അഹമ്മദാണ് പി.ആര്‍.ഒ. സലിം പി. ചാക്കോ.
















