മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് ആദ്യവാരം കാരക്കുടിയിൽ ആരംഭിക്കും.കാരക്കുടിയിൽ അമ്പത് ദിവസത്തോളം ചിത്രീകരണമുണ്ടായിരിക്കുമെന്നറിയുന്നു. തുടർന്ന് ചിത്രീകരണം എറണാകുളത്തേക്ക് ഷിഫ്ട് ചെയ്യും.നേരത്തെ ജൂലായ് 24 ന് കുംഭകോണത്ത് ചിത്രീകരണമാരംഭിക്കാനായിരുന്നു പ്ലാൻ. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് സംവിധായകൻ നിതീഷ് സഹദേവും അനുരാജ്. ഒ.ബിയും ചേർന്നാണ്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏറ്റവും ചെലവേറിയ ചിത്രമായിരിക്കുമിതെന്നാണ് വിവരം. ഇപ്പോൾ ചെന്നൈയിൽ ധനുഷിനൊപ്പമഭിനയിക്കുന്ന ഓം എന്ന തമിഴ് ചിത്രത്തിന്റെ സെറ്റിലാണ് മമ്മൂട്ടി. ഇനി രണ്ട് ദിവസത്തെ ചിത്രീകരണമാണ് ഓമിൽ മമ്മൂട്ടിക്ക് അവശേഷിക്കുന്നത്.
















