സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമായെന്ന പരാതികളെ തുടർന്ന് അടിയന്തര നടപടികളുമായി ആരോഗ്യവകുപ്പ്. ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി എല്ലാ ജില്ലകളിലും പ്രത്യേക നിരീക്ഷണ സമിതികളെ നിയോഗിക്കാൻ തീരുമാനിച്ചു.
മരുന്ന് കിട്ടുന്നില്ലെന്ന പരാതികൾക്ക് പിനാലെ ആരോഗ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് നീക്കം. ആവശ്യ മരുന്നുകളുടെ സ്റ്റോക്ക് സമിതി നേരിട്ട് പരിശോധിക്കണം, മരുന്ന് ക്ഷാമം, വിതരണം വിലയിരുത്തണം, ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം, കെഎംഎസ്‍സിഎൽ (KMSCL) മുഖേനയുള്ള മരുന്ന് വിതരണത്തിലെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കണം എന്നിവയാണ് സമിതിയുടെ പ്രവർത്തനം.
അഡീഷണൽ/ ഡെപ്യൂട്ടി ഡിഎംഒമാരുടെ നേതൃത്വത്തിലായിരിക്കും സമിതികൾ.















