ബിഗ് ബോസ് മലയാളം സീസണ്‍ 6 ലൂടെ ശ്രദ്ധ നേടിയ മത്സരാര്‍ഥി അഭിഷേക് ശ്രീകുമാര്‍ തിരക്കഥയൊരുക്കി പ്രധാന വേഷത്തിലെത്തിയ ചിത്രം വിവാ: യിലെ ആദ്യ ഗാനം റിലീസായി. തന്റെ ആലാപനം കൊണ്ട് ശ്രോതാക്കളുടെ ഹൃദയം കീഴടക്കുന്ന ഗായകൻ ഹനാൻ ഷായാണ് കൊതിയാലേറെ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. അരുൺ മുരളീധരൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കിംഗ് ഒറേക്ക് ആണ് ഗാന രചന. റിലീസായി മണിക്കൂറുകൾക്കുള്ളിൽ തന്നെ ആസ്വാദകരുടെ ഹൃദയം കീഴടക്കുകയാണ് വിവാ: യിലെ കൊതിയാലേറെ എന്ന ആദ്യ ഗാനം.
സെൽറിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പൊന്നായ്യൻ സെൽവം നിർമിക്കുന്ന പ്രസ്തുത ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബ്ലസൺ എൽസയാണ്. നിരവധി തമിഴ് സിനിമകൾ നിർമ്മിച്ചിട്ടുള്ള സെൽറിൻ പ്രൊഡക്ഷൻ ആദ്യമായ് ചെയ്യുന്ന മലയാള സിനിമ കൂടിയാണിത്. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത് അഭിഷേക് ശ്രീ കുമാറിനൊപ്പം ധ്യാൻ ശ്രീനിവാസൻ, ധ്രുവ്, അനീഷ്, ശ്രുതി ജയൻ, നൈറ, അർച്ചന വിവേക് തുടങ്ങിയവരാണ്. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
പ്രൊജക്റ്റ് ഡിസൈനർ : ഷിജിൽ സിൽവസ്റ്റർ, പ്രൊജക്റ്റ് കോർഡിനേറ്റർ പ്രശോഭ് വിജയൻ, എഡിറ്റർ : ഷെറിൽ, സ്റ്റണ്ട്: ജാക്കി ജോൺസൺ, പ്രൊഡക്ഷൻ കൺട്രോളർ : റിന്നി ദിവാകർ,ആർട്ട് ഡയറക്ടർ: അനീഷ് കൊല്ലം, മേക്കപ്പ് : അനിൽ നേമം, വസ്ത്രലങ്കാരം: ആര്യ ജി രാജ്.
ഡിജിറ്റൽ : ഉണ്ണി രാജേന്ദ്രൻ
പിആർഒ ഐശ്വര്യ രാജ്.