ആദ്യ ദിവസത്തെ ആദ്യ ഷോ തുടങ്ങാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ റിലീസ് ദിവസം ലോകമെമ്പാടുമായി അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലൂടെ മാത്രം വിജയ് ചിത്രം ജന നായകൻ 60 കോടിക്ക് മേൽ ഗ്രോസ്സ് കളക്ഷൻ നേടിക്കഴിഞ്ഞു. റിലീസ് മാസങ്ങളോളം വൈകിയിട്ടും ഹൈ ഡെഫനിഷൻ പ്രിന്റ് ലീക്കായിട്ടും ജന നായകൻ നേടുന്ന അഭൂതപൂർവ്വമായ പ്രീസെയിൽ വിജയ് എന്ന എക്കാലത്തെയും ഏറ്റവും വലിയ താരത്തിന്റെ ജനപ്രീതി തന്നെയാണ് വെളിവാക്കുന്നത്.കെ.വി.എൻ പ്രൊഡക്ഷൻസ് നിർമ്മിച്ച് എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജന നായകൻ വിജയിന്റെ അവസാന ചിത്രമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
















