News

അമ്മയിൽ വീണ്ടും രാജി; ആശ അരവിന്ദ് എക്സിക്യൂട്ടീവ് സ്ഥാനമൊഴിഞ്ഞു | Another resignation in AMMA; Asha Aravind steps down from executive post

താരസംഘടന അമ്മയിൽ വീണ്ടും രാജി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നടി ആശ അരവിന്ദാണ് രാജിവെച്ച് സ്ഥാനമൊഴിഞ്ഞത്. ജനറൽ ബോഡി എടുത്ത തീരുമാനത്തിനെതിരായി നിൽക്കുന്നത് ശരിയല്ല എന്ന ബോധ്യം തനിക്കുണ്ടെന്നും സംഘടനയുടെ തീരുമാനങ്ങളെ മാനിക്കുകയും അന്തസ്സും ഐക്യവും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു എന്നും ആശ രാജികത്തിൽ പറയുന്നു. ആശ അരവിന്ദ് നേരത്തെ അഡ്ഹോക് കമ്മറ്റിയിൽ നിന്നും രാജിവെച്ചിരുന്നു. അമ്മയിൽ ശ്വേത മേനോനെതിരെ ഒരു വിഭാഗം വനിതാ അംഗങ്ങൾ പടയൊരുക്കും നടത്തുന്നതിനിടെയാണ് ആശ അരവിന്ദിൻറെ രാജി.

അതേസമയം, അമ്മയിലെ ചേരിതർക്കം തുടരുകയാണ്. പ്രതിസന്ധി പരിഹരിക്കാൻ എത്തിയ കമ്മിറ്റിക്ക് കോടതി വിലക്കീർപ്പെടുത്തിയതിനാൽ ശ്വേത മേനോന്റെ ഭരണസമിതി തന്നെയാണ് അമ്മയെ നയിക്കുന്നത്. ഇതിനിടയിലാണ് ശ്വേതക്കെതിരെയുള്ള ഒരു വിഭാഗത്തിന്റെ പടയൊരുക്കം. സംഘടനയിലെ സ്ത്രീകൾ മാത്രമുള്ള പെൺമക്കൾ കൂട്ടായ്മയിൽ ആണ് ശ്വേതക്കെതിരെയുള്ള കരുക്കൾ നീക്കുന്നത് . ശ്വേതയും നിലവിലെ ഭരണസമിതിയും തുടരണമോ, ഒരു തിരഞ്ഞെടുപ്പ് വേണമോ എന്നുള്ള അഭിപ്രായരൂപീകരണത്തിന്റെ ചാറ്റുകളും ഓഡിയോ ക്ലിപ്പുകളും ആണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ നടന്നത് ശ്വേത മേനോൻ സംഘടനയ്ക്ക് മുഴുവൻ ചീത്ത പേരുണ്ടാക്കിയെന്നും നടന്നത് സ്വാഭാവിക ചർച്ചചെയ്യുന്നും പൊന്നമ്മ ബാബു പറഞ്ഞു.

ജനറൽബോഡിക്ക് ശേഷം ജൂൺ 26 ന് ശ്വേത മേനോനെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയിരുന്നു. ശ്വേത മേനോനെ അനുകൂലിക്കുന്നവരെയും കഴിഞ്ഞ ദിവസങ്ങളിലായി പുറത്താക്കിയിരുന്നു ഇതിന് പിന്നാലെയാണ് അഭിപ്രായ രൂപീകരണം.

Story Highlights : Another resignation in AMMA; Asha Aravind steps down from executive post