കേരളത്തിലെ പുതിയ സർക്കാരിൻ്റെ ആദ്യ ബഡ്ജറ്റ് കേരളത്തിലെ പരമ്പരാഗത കടൽ സമൂഹത്തിനും മറ്റ് പ്രാദേശിക തീര സമൂഹത്തിനും ഗുണ മായിരിക്കുമോ ദോഷമായിരിക്കുമോ എന്നതിനെപ്പറ്റി സെമിനാർ സംഘടിപ്പിക്കുന്നു. ഒറ്റ നോട്ടത്തിൽ, കേരളത്തിലെ പരമ്പരാഗത കടൽ – തീര സമൂഹത്തിൻ്റെ കടൽ – തീര അവകാശങ്ങൾ ഉറപ്പ് നൽകുന്നുണ്ടെങ്കിലും
(ഉദാഹരണത്തിന്, കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക് ഉറപ്പുവരുത്തുന്ന നടപടികൾ സ്വീകരിക്കും. മത്സ്യബന്ധന അവകാശം മത്സ്യത്തൊഴിലാളികൾക്കായി നിജപ്പെടുത്തും എന്നത്) “കേരളതീരത്തെ മുഴുവനും തുറമുഖ നഗരമാക്കി മാറ്റുമെന്നത്” (മിഷൻ സമുദ്ര, പോർട്ട് സിറ്റി, ബ്ലൂ ഇക്കോണമി തുടങ്ങിയവയിലൂടെ) പരമ്പരാഗത കടലോര ജനതയെ ആശങ്കയിലാഴ്ത്തുന്നു.
കേരളത്തിൻ്റെ നവ വികസന തീരുമാനങ്ങൾ പലതും പരമ്പരാഗത കടൽ – തീര സമൂഹത്തിൻ്റെ അറിവോ അവരുമായുള്ള വിശദമായ ചർച്ചയോ അവരുടെ സമ്മതമോ കൂടാതെയാണ് നടപ്പിലാക്കപ്പെടുന്നത്. അത്തരത്തിൽ വിഭാവന ചെയ്യപ്പെടുന്നത്, പലപ്പോഴും വിവിധ കടൽ – തീര സമൂഹങ്ങൾക്ക് തിരിച്ചടിയാകാറുണ്ട്, അവരുടെ ജീവിതത്തെയും അതിജീവനത്തെയും നിലനിൽപിനെയും കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. അത് കൂടാതെയാണ് തീരത്തെ നിർമാണങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങളും അവർക്ക് നേരിടേണ്ടതായി വരുന്നത്. ഈ പശ്ചാത്തലത്തിലാണ് ഏറ്റവും പുതിയ കേരള സംസ്ഥാന ബജറ്റിനെ അതീവ ഗൗരവത്തോടുകൂടി പരിശോധിക്കേണ്ടതായിട്ടുണ്
കോവളം MLA ശ്രീ വിൻസെന്റ് മുഖ്യപ്രഭാഷണം നടത്തുകയും. ഡോക്ടർ കെ വി തോമസ്, ഡോക്ടർ ജോൺസൺ ജാമിനറ്റ്, ഡോക്ടർ ജോൺ സാമുവൽ തുടങ്ങിയവർ കേരള ബഡ്ജറ്റും തീര സമൂഹവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധങ്ങൾ അവതരിപ്പിക്കും.
















