വഖഫ് ബോര്‍ഡില്‍ ഹൈക്കോടതിയിലെ കേസ് തള്ളണമെന്ന ആവശ്യമാണ് അറിയിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് രൂപീകരണം മനഃപൂര്‍വം വൈകിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ തന്നെ ബോര്‍ഡ് രൂപീകരിച്ചിരുന്നെങ്കില്‍ പുതിയ വ്യവസ്ഥ ബാധകമായിരുന്നില്ല. പ്രതിപക്ഷ അംഗങ്ങളെ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ടിയാണ് കഴിഞ്ഞ സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിച്ചതെന്നും അന്ന് രൂപീകരിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രശ്‌നങള്‍ ഒഴിവാക്കാമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സ്ത്രീ വിരുദ്ധ പരാമര്‍ശം എന്ന ആരോപണത്തിലും മുഖ്യമന്ത്രി വ്യക്തത വരുത്തി. മകള്‍ക്ക് എന്നല്ല, മക്കള്‍ക്കും മകന്റെ ഭാര്യക്കും ഭക്ഷണമുണ്ടക്കുന്ന രീതി
പകര്‍ന്നു കൊടുക്കണം എന്നാണ് പറഞ്ഞതെന്നും സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും ഇല്ലാത്ത കാര്യം പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ആഭ്യന്തര വകുപ്പ് പരിശോധിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
















