ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പ്രതിപക്ഷ ബഹളം. 12 മണിവരെ സഭ നിര്‍ത്തിവച്ചു. ലോക്‌സഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അസാന്നിധ്യം പ്രതിപക്ഷം ഉന്നയിച്ചു. വിദ്യാഭ്യാസ മന്ത്രി പീഡകരുടെ സംരക്ഷകനാണെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമശത്തെ മന്ത്രി കിരണ്‍ റിജിജു രൂക്ഷമായി വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുടേത് ജനാധിപത്യ വിരുദ്ധമായ ഭാഷയാണെന്നും ആരോഗ്യകരമായ ചര്‍ച്ചയ്ക്ക് ഈ നിലപാട് ഭൂഷണമല്ലെന്നും റിജിജു പറഞ്ഞു. എസ്.എഫ്.ഐ ഡല്‍ഹി സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റു ചെയ്യാനായി എ.കെ.ജി ഭവനില്‍ പൊലീസ് കയറിയ വിഷയം ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ ഉന്നയിച്ചു.
ഇന്നലെയാണ് ഡെല്‍ഹി പോലീസ് സിവല്‍ ഡ്രെസ്സില്‍ എ.കെ.ജി ഭവനില്‍ എത്തിയത്. എന്നാല്‍, പോലീസിന്റെ അനധികൃത കടന്നുകയറ്റം ജോണ്‍ബ്രിട്ടാസ് എം.പി തടയുകയായിരുന്നു. ഐഷിഘോഷിനെ പാര്‍ട്ടി ഓഫീസില്‍ നിന്നും പിടിക്കാനാവില്ലെന്നായിരുന്നു ബ്രിട്ടാസ് പറഞ്ഞത്. എന്നാല്‍, തങ്ങള്‍ അറസ്റ്റ് ചെയ്യാനെത്തിയ പോലീസാണെന്നു പറഞ്ഞപ്പോള്‍, യൂണിഫോം എവിടെ എന്നായി ബ്രിട്ടാസിന്റെ ചോദ്യം. കോടതിയില്‍ നിന്നും നേരിട്ട് എത്തിയതാണെന്നം, നല്ല മവയായതിനാല്‍ യൂണിഫോം ധരിച്ചില്ലെന്ിനുമായിരുന്നു പോലീസ് പറഞ്ഞതെന്നാണ് ബ്രിട്ടാസ് പിന്നീട് മാധ്യമങ്ങളോടു പറഞ്ഞത്.
ബ്രിട്ടാസിന്റെ പ്രതിരോധത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ഒഴിവാക്കി മടങ്ങി പോയി. ആ വിഷയമാണ് ഇന്ന് രാജ്യസഭയില്‍ എം.പി പറഞ്ഞത്.