ലോകേഷ് കനകരാജിനെ നായകനാക്കി അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ‘ഡിസി’ എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഓഗസ്റ്റ് 7 ന് ആഗോള റിലീസായി എത്തുന്നു. ചിത്രം കേരളത്തിലും കര്‍ണാടകത്തിലും വമ്പന്‍ റിലീസായി പ്രദര്‍ശനത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിം സ് ആണ് കേരളത്തിലും കര്‍ണാടകയിലും ചിത്രത്തിന്റെ ഡിസ്ട്രിബുഷന്‍ പാര്‍ട്ണര്‍. വാമിക ഗബ്ബിയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രമായി എത്തുന്ന ഡിസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദറാണ്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാ ണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായ കന്‍ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്.
15 ഗാനങ്ങള്‍ ഉള്ള ചിത്രത്തിന്റെ മ്യൂസിക് ആല്‍ബത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ്. അതിലെ തന്നെ ‘രാഗാ ഓഫ് റിവഞ്ച്’ എന്ന ട്രാക്ക് ഇതിനോടകം ആഗോള തലത്തില്‍ സെന്‍സേഷന്‍ ആയി മാറിയിട്ടുണ്ട്. റോക്കി, സാനി കായിദം, ക്യാപ്റ്റന്‍ മില്ലര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദേവദാസ് എന്ന കഥാപാത്രമായി ലോകേഷ് വേഷമിടുമ്പോള്‍, ചന്ദ്ര എന്ന കഥാപാത്ര മായാണ് വാമിഖ ചിത്രത്തിലെത്തുന്നത്. സഞ്ജന കൃഷ്ണമൂര്‍ത്തിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. വയലന്‍സിന് പ്രാധാന്യം നല്കിയൊരുക്കിയ ചിത്രത്തിന്റെ ട്രെയ്ലര്‍ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
അഡീഷണല്‍ സ്‌ക്രീന്‍പ്ലേ: അരുണ്‍ രഞ്ജന്‍, സംഭാഷണം: അരുണ്‍ മാതേശ്വരന്‍, ഫ്രാങ്ക്‌ളിന്‍ ജേക്കബ്, ഛായാഗ്രഹണം: മുകേഷ് ജി, ചിത്രസംയോജനം: ജി കെ പ്രസന്ന, അസോസിയേറ്റ് എഡിറ്റര്‍: ഹരീഷ് അരുണ്‍ എം, കലസംവിധാനം: കണ്ണന്‍ എസ്, സ്റ്റണ്ട്: പിസി സ്റ്റണ്ട്‌സ്, വസ്ത്രാലങ്കാരം: അരുണ്‍ മാതേശ്വരന്‍, കോസ്റ്റ്യൂമര്‍: പെരുമാള്‍ ശെല്‍വം, ചമയം: വിനോദ് സുകുമാരന്‍, സ്റ്റില്‍സ്: അമീര്‍, ശബ്ദ ലേഖനം: സിങ്ക് സിനിമാസ്, ഓഡിയോ?ഗ്രാഫി: വിനയ് ശ്രീധര്‍, അറ്റ്‌മോസ് മിക്‌സ് അസിസ്റ്റന്റ്: വിഘ്‌നേഷ് ഗുരു (നാക്ക് സ്റ്റുഡിയോസ്), കളറിസ്റ്റ്: രംഗ, വിഷ്വല്‍ ഇഫക്ട്‌സ്: പ്രവീണ്‍ ഡി, പബ്ലിസിറ്റി ഡിസൈനര്‍: കബിലന്‍ ചെല്ലയ്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡി രമേശ് കുച്ചിരായര്‍, കെ.ടി.എസ്. സ്വാമിനാഥന്‍. പിആര്‍ഒ – ശബരി
















