Kerala

പൂഞ്ഞാറില്‍ ഉരുള്‍ പൊട്ടലുണ്ടായിടത്ത് നിന്ന് ലഭിച്ച ബാഗില്‍ 15 പവന്‍ സ്വര്‍ണം |

സംഭവത്തില്‍ 24 കാരനായ ജോസഫിനും മാതാവ് റജീനയും മരിച്ചിരുന്നു

പൂഞ്ഞാര്‍ പയ്യാനിതോട്ടം ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ച സ്ഥലത്ത് നിന്ന് ലഭിച്ച ബാഗില്‍ നിന്ന് 15 പവന്‍ സ്വര്‍ണം കണ്ടെടുത്തു. നടക്കല്‍ നിന്നുള്ള കുട്ടികള്‍ക്കാണ് ബാഗ് ലഭിച്ചത്. ബാഗ് പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുബ്രമഹ്ണ്യനെ ഏല്‍പ്പിച്ചു. പയ്യാനിതോട്ടം പള്ളി വികാരിയെ ബാഗ് ഏല്‍പ്പിക്കാനാണ് തീരുമാനം. ഇന്ന് പുലര്‍ച്ചെയാണ് പൂഞ്ഞാര്‍ പയ്യാനിതോട്ടത്ത് ഉരുള്‍ പൊട്ടലുണ്ടായത്.

സംഭവത്തില്‍ 24 കാരനായ ജോസഫിനും മാതാവ് റജീനയും മരിച്ചിരുന്നു. ജോസഫിന്റെ പിതാവ് എം ജെ ജോണി അടുത്ത വീട്ടിലായിരുന്നതിനാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. പെണ്‍മക്കളായിരുന്ന ജോമിറ്റും സോമിറ്റും വീട്ടില്‍ ഉണ്ടായിരുന്നില്ല. കാലിന് പരിക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു ജോസഫിനെ ഉരുളെടുത്തത്. അതേസമയം സംസ്ഥാനത്ത് ഇന്നുണ്ടായ മഴക്കെടുതിയില്‍ ഏഴ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

STORY HIGHLIGHT : jason-sanjay-reveals-his-five-favourite-tamil-films-vijay-movie-included-in-list