തിരുവനന്തപുരം കോർപ്പറേഷന്‍ വാഴോട്ടുകോണം ബിജെപി കൗണ്‍സിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പിലെ പരാമർശം തിരുത്തി തദ്ദേശ സ്വയം ഭരണവകുപ്പ്. കരുതല്‍ തടങ്കലിലുള്ള പ്രതിക്ക് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാന്‍ വ്യവസ്ഥയിലെന്നാണ് തിരുത്ത്. കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാനുള്ള പരോള്‍ അനുവദിക്കാനാകില്ലെന്നും ആഭ്യന്തരവകുപ്പിനെ അറിയിച്ചു.
കുറിപ്പ് തിരുത്തിയത് സുഗതന് അനുകൂലമായ കത്ത് നല്‍കിയ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര അരുണിമയെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ. ഫയലിൽ മാറ്റങ്ങൾ വരുത്തി, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.കരുതൽ തടങ്കൽ കഴിയുന്ന പ്രതിക്ക് നിയമപരമായ പരിരക്ഷ ലഭിക്കാൻ ബന്ധപ്പെട്ട ഫയലിൽ മാറ്റങ്ങൾ വരുത്തി എന്നാണ് പൊതു ഭരണ വകുപ്പിന്റെ അന്വേഷണത്തിൽ തെളിഞ്ഞത്.
Story Highlights : Local Self-Government Department revokes note issued in favor of Councilor R. Sugathan
















