മകനെയും മകളെയും എപ്പോള്‍, എങ്ങനെ അവതരിപ്പിക്കണം എന്നറിയാവുന്ന ഒരച്ഛന്റെ സൈക്കോളജിക്കല്‍ മൂവ് കൂടിയാണ് തുടക്കം. അത്രമേല്‍ അഭിനന്ദനം അര്‍ഹിക്കുന്ന സിനിമയുമാണ് തുടക്കം. റിലീസിംഗ് ദിവസം തന്നെ നല്ലത് ന്നതിനപ്പുറം നെഗറ്റീവ് കമന്റുകള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടു. വിസ്മയയുടെ വിസ്മയിപ്പിക്കലും സിനിമയില്‍ എടുത്തു പറയാനുണ്ട്. അതെല്ലാം ഒരച്ഛന്‍ഖെ കൃത്യം ടൈമിംഗില്‍പ്പെടുന്നതാണ്. ഒരു മലയോരഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഒരു സാധാരണ ചിത്രമാണ് ” തുടക്കം ” .വിസ്മയ മോഹൻലാ ൽ കേന്ദ്ര കഥാപാത്രമായ ഈ ചിത്രം ജൂഡ് ആന്തണി ജോസഫാണ് സംവിധാനം ചെയ്തിരിക്കുന്നത് .
ദിനംപ്രതി സ്ത്രീകൾക്കുനേരെ നിരവധി അക്രമങ്ങളാണ് നമുക്ക് ചുറ്റും നടക്കുന്നത് . ഈ പശ്ചാത്തലത്തിലാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് . 26 വയസ് ഉള്ള മീനു എന്ന പെൺകുട്ടിക്ക് നേരെ ഉയരുന്ന തുറിച്ച കണ്ണുകൾ , വീടിനകത്തു പോലും മീനു വേട്ടയാടപ്പെടുന്നു . ആ കഴുകൻ കണ്ണുകളെ മീനു നേരിടുന്നതാണ് സിനിമ യുടെ പ്രമേയം .
ആൻ്റണി പെരുമ്പാവുരിൻ്റെ മകൻ ആശിഷ് ജോ ആൻ്റണിയാണ് മറ്റൊരു പ്രധാനതാരം. മോഹൻലാൽ നിർണ്ണായക വേഷത്തിൽ ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നു .വിസ്മയ മോഹൻലാൽ ( മീനു ) എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത് . ബോബി കുര്യൻ , സായ്കുമാർ , കെ.ബി. ഗണേഷ് കുമാർ , മനോജ് കെ. ജയൻ , മിയ ജോർജ്ജ് , ചിപ്പി രഞ്ജിത്ത് , ജയ കുറുപ്പ് ,ജാഫർ ഇടുക്കി , ടി.ജി രവി , ജിബിൻ ഗോപിനാഥ് , സിജോയ് വർഗ്ഗീസ് , ദിനേശ് പ്രഭാകർ, ഗിലു ജോസ്, ജിജ കെ.ബേബി തുടങ്ങിയവർ വിവിധ ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു .
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .ഡോ. എമിൽ വിൻ സെൻ്റും, ഡോ. അനീഷ ആൻ്റണി യുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ് . ആശീർ വാദ് സിനിമാസ് തന്നെ ചിത്രം തിയേറ്ററു കളിൽ എത്തിച്ചിരിക്കുന്നു .
ലിനീഷ് നെല്ലിക്കൽ, ,അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ തിരക്കഥയും ,ജെയ്ക്ക് ബിജോയ്സ് സംഗീതവും പശ്ചാത്തല സംഗീതവും ,അഖിൽ ജോർജ്, , ജോമോൻ ടി. ജോൺ എന്നിവർ ഛായാ ഗ്രഹണവും, ചമൻ ചാക്കോ എഡിറ്റിംഗും ,ജിതേഷ് പൊയ്യ മേക്കപ്പും ,അരുൺ മനോഹർ കോസ്റ്റ്യൂമും ഡിസൈനും ഒരുക്കിയിരിക്കുന്നു .സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈൻ ,സൈലക്സ് സി. ഏബ്രഹാം ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ , മനോഹരൻ ,കെ. പയ്യന്നൂർ ഫിനാൻസ് കൺട്രോളർ ,വിനോദ് ശേഖർ, ശ്രീക്കുട്ടൻ എന്നിവർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സും ബിജു തോമസ്പ്രൊഡക്ഷൻ കൺട്രോളർ എന്നിവർ അണിയറശിൽപ്പികളാണ് .
ബാംഗ്ലൂർ , കുട്ടിക്കാനം , കൊച്ചി എന്നിവട ങ്ങളിലായിരുന്നു ചിത്രീകരണം നടന്നത് .ഓം ശാന്തി ഓശാന ( 2014 ) , ഒരു മുത്തശ്ശി ഗദ ( 2016 ) , No Go Tell ( 2017 Short Film ) , Sara’s ( 2021 ) , 2018 ( 2023 ) എന്നീ ചിത്രങ്ങൾക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയുന്ന ചിത്രമാണ് ” തുടക്കം” .
വിസ്മയ മോഹൻലാൽ : മീനു എന്ന കഥാ പാത്രം വിസ്മയ മോഹൻലാലിൻ്റെ കൈകളി ൽ ഭദ്രം . മീനു എന്ന കഥാപാത്രത്തിൻ്റെ പ്രതി രോധവുംതളർച്ചയുംഉയർത്തെഴുന്നേൽപ്പുമെല്ലാം വിസ്മയ ഗംഭീരമാക്കി . ആക്ഷൻ രംഗ ങ്ങളിലെ അഭിനയം പ്രേക്ഷകർ കൈയ്യടി യോടെ എതിരേറ്റു . സായ്കുമാർ : എല്ലാ ചിത്രങ്ങളിലും വേറിട്ട അഭിനയം കാഴ്ച വെയ്ക്കുന്ന നടനാണ് സായ് കുമാർ . തൻ്റെ ജീവിതത്തിലെ ആരോഗ്യ പ്രതിസന്ധി പ്രേക്ഷകന് ബോദ്ധ്യപെടുത്ത കഥാപാത്ര മാണ് വില്ലേജ് ഓഫീസർ രവി ബാലചന്ദ്രൻ. അഷീഷ് ജോ ആൻ്റണി : തൻ്റെ ആദ്യ ചിത്ര ത്തിലെ കഥാപാത്രത്തെ നന്നായി അവത രിപ്പിക്കാൻ കഴിഞ്ഞു . ജിബിൻ ഗോപിനാ ഥിൻ്റെ ഹെഡ്കോൺസ്റബിൾ വേഷവും ജയ കുറുപ്പിൻ്റെ ടീച്ചർ വേഷവും ശ്രദ്ധേയമായി . ചെറിയ കഥാപാത്രങ്ങളിൽ വരുന്നവർ തങ്ങ ളുടെ വേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ചു . മോഹൻലാലിൻ്റെ വേഷം സിനിമയുടെ നട്ടെ ല്ലാണ് . മനോഹരമായി ആ നടനെ അവതരി പ്പിക്കാൻ സംവിധായകന് കഴിഞ്ഞു .
ഈ സിനിമയിലെ എല്ലാ നടീ നടൻമാരെയും കൊണ്ട് നന്നായി അഭിനയിപ്പിക്കാൻ ജൂഡ് ആന്തണി ജോസഫിന് കഴിഞ്ഞുവെന്നത് നിസാരമല്ല .യാനിക് ബെന്നും സ്റ്റണ്ട് ശിവ യുമാണ് ആക്ഷൻ കോറിയോഗ്രഫി ഒരുക്കി യിട്ടുള്ളത് . സംഗീതവും പശ്ചാത്തല സംഗീത വും ജേയ്ക്ക് ബിജോയുടെ കൈകളിൽ ഭദ്രം .
സ്വയം പ്രതിരോധ മാർഗ്ഗം പെൺകുട്ടികൾക്ക് നൽകണമെന്ന മഹത്തായ സന്ദേശം സിനിമ നൽകുന്നു .സ്ത്രീകൾധൈര്യപൂർവ്വം നിന്നാൽ തീരുന്ന പ്രശ്‌നങ്ങൾ മാത്രമെ നമുക്ക് ചുറ്റും ഉള്ളുവെന്നാണ് സിനിമയുടെ പ്രമേയം ചൂണ്ടി കാണിക്കുന്നത് .എല്ലാത്തരം പ്രേക്ഷകർക്കും കണ്ടിരിക്കുവാൻ പറ്റിയ കുടുംബ ചിത്രങ്ങളു ടെ പട്ടികയിലേക്ക് മനോഹരമായ മറ്റൊരു കൊച്ചുചിത്രം കൂടി .