ജന്തര്‍ മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ച കേസില്‍ ടി ജി മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ്. വിവാദ പ്രസ്താവനയില്‍ തിരുവനന്തപുരം സൈബര്‍ പോലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം സൈബര്‍ പൊലീസ് ആണ് എത്തിയത്.വിവാദ പ്രസ്താവനയ്ക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ടി ജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശത്തില്‍ സൈബര്‍ സെല്‍ ഐജി പി പ്രകാശിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്താനാണ് ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയിരുന്നത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയിലായിരുന്നു നടപടി.
പരാമര്‍ശം വിവാദമായതോടെ ആര്‍എസ്എസ് സഹയാത്രികന്‍ ടി ജി മോഹന്‍ദാസിനെ തള്ളി നേതൃത്വം തന്നെ രംഗത്തെത്തിയിരുന്നു. ആര്‍എസ്എസിന്റെ ഒരുതരത്തിലുള്ള ചുമതലകളും നിലവില്‍ ടി ജി മോഹന്‍ദാസ് വഹിക്കുന്നില്ലെന്നും ആര്‍എസ്എസ് വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ വെടിവെച്ചു കൊല്ലും എന്നായിരുന്നു ടി ജി മോഹന്‍ദാസിന്റെ പരാമര്‍ശം. സമരത്തിനെത്തുന്ന പെണ്‍കുട്ടികള്‍ ബലാത്സംഗം ഇഷ്ടപ്പെട്ട് വരുന്നവരാണെന്നും ഇയാള്‍ അധിക്ഷേപിച്ചിരുന്നു.
Story Highlights : Case regarding the disparagement of students protesting at Jantar Mantar: Police visit T.G. Mohandas’s house
















