News

മദ്യശാലകളിൽ ‘ജവാൻ’ റമ്മിന്‍റെ വിൽപനയ്ക്ക് മുൻഗണന; കേരള ബിവറേജസ് കോർപറേഷന് സുപ്രിംകോടതിയുടെ നോട്ടീസ്

സംസ്ഥാനത്തെ മദ്യശാലകളിൽ ‘ജവാൻ’ റമ്മിന്‍റെ വിൽപനയ്ക്ക് മുൻഗണന നൽകിയ സർക്കാർ നടപടിയിൽ കേരള ബിവറേജസ് കോർപറേഷന് സുപ്രിംകോടതിയുടെ നോട്ടീസ്. ജവാന്‍റെ നിർമാതാക്കളായ ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽ ലിമിറ്റഡിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. മദ്യനിർമാതാക്കളുടെ കോൺഫെഡറേഷൻ നൽകിയ ഹരജിയിലാണ് സുപ്രിംകോടതിയുടെ നോട്ടീസ്.

സർക്കാർ നടപടി ശരിവെച്ച കമ്പനി ട്രിബ്യൂണലിന്‍റെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടാണ് ഈ അപ്പീൽ സുപ്രിംകോടതിയിലെത്തിയത്. നോട്ടീസ് ലഭിച്ച കക്ഷികൾ വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും ഈ വിഷയത്തിൽ കൂടുതൽ വാദം കേൾക്കലുകളിലേക്ക് കോടതി കടക്കുക.