ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ച് ആഭ്യന്തര മന്ത്രിയുടെ വീട്ടില്‍ എത്തിയ മുന്‍ മന്ത്രിക്ക് പിഴ ഈടാക്കാത്ത ആര്‍ റ്റി ഒ ഉദ്യോഗസ്ഥന് എതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് പരാതി. ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ച് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടില്‍ എത്തിയ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ കാലത്ത് ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന് പിഴ ചുമത്താത്ത ആര്‍.റ്റി.ഒ ഉദ്യോഗസ്ഥന് എതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് പരാതി.
ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. കുളത്തൂര്‍ ജയ്സിങ് ആണ് ഇത് സംബന്ധിച്ച പരാതി നല്‍കിയത്. കഴിഞ്ഞ മാസം ഒന്നാം തീയതി വഴുതക്കാട് ജംങ്ഷന് സമീപം താമസിക്കുന്ന ആഭ്യന്തര വകുപ്പ് മന്ത്രിയുടെ വീട്ടില്‍ കടകംപള്ളി സുരേന്ദ്രന്‍ എത്തിയത് ഇരുചക്ര വാഹനത്തിലായിരുന്നു. ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ച് എത്തിയ അദ്ദേഹത്തിന് എതിരെ അഡ്വ. കുളത്തൂര്‍ ജയ്സിങ് അടക്കമുള്ളവര്‍ പരാതി നല്‍കിയിരുന്നു. പ്രസ്തുത പരാതിയില്‍ അഡ്വ. കുളത്തൂര്‍ ജയ്സിങിന് തിരുവനന്തപുരം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് നല്‍കിയ വിവരാവകാശ മറുപടിയില്‍ കടകംപള്ളിയ്ക്ക് എതിരെ പിഴ ഇതുവരെ ചുമത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു.
ഇതേ തുടര്‍ന്നാണ് ആര്‍.റ്റി.ഒ ഉദ്യോഗസ്ഥന് എതിരെ നടപടി വേണമെന്ന പരാതി അഡ്വ. കുളത്തൂര്‍ ജയ്സിങ് മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നത്. ആഭ്യന്തര വകുപ്പ് മന്ത്രിയുടെ വീടിന് കാവല്‍ നില്‍ക്കുകയായിരുന്ന പോലീസ് സംഘവും വഴുതക്കാട് ഭാഗത്ത് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും നോക്കി നില്‍ക്കെയാണ് മാതൃകയാക്കേണ്ട മുന്‍ മന്ത്രിയും പൊതു പ്രവര്‍ത്തകനും കൂടിയായ കടകംപള്ളി സുരേന്ദ്രനില്‍ നിന്നും നിയമ ലംഘനം ഉണ്ടായതെന്നും നിയമ സംവിധാനത്തില്‍ എല്ലാവരും തുല്യരാണെന്നും അഡ്വ. കുളത്തൂര്‍ ജയ്സിങ് പ്രതികരിച്ചു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അടക്കമുള്ളവര്‍ അറസ്റ്റിലാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് കടകംപള്ളി സുരേന്ദ്രന്‍ ആഭ്യന്തര വകുപ്പ് മന്ത്രിയുടെ വഴുതക്കാട്ടെ വീട്ടില്‍ രാവിലെ എത്തിയത്.
















