Entertainment

ഒരു പെണ്ണിന്റെ ജീവിതം വെച്ച് എന്തിന് കളിക്കുന്നു?: ധ്രുവ് വിക്രമിനെതിരേ ചെയ്യാറു ബാലുവിന്റെ വാക്കുകള്‍; അനുപമ പരമേശ്വരനോട് ചെയ്തതെന്ത് ?

ഐ ആം വിത്ത് ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്ന് സംസാരിച്ചശേഷം അനുപമ പരമേശ്വരനാണ് കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ ചര്‍ച്ച വിഷയം. ധ്രുവ് വിക്രമാണ് അനുപമയുടെ ജീവിതത്തിലുണ്ടായിരുന്ന വില്ലന്‍ എന്നാണ് സോഷ്യല്‍മീഡിയയുടെ അനുമാനം. ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ നിരവധി ഗോസിപ്പുകള്‍ മുമ്പ് പ്രചരിച്ചിരുന്നതിനാലാണ് അനുപമ പ്രണയത്തകര്‍ച്ചയെ കുറിച്ച് വെളിപ്പെടുത്തിയപ്പോള്‍ ധ്രുവും ചര്‍ച്ച വിഷയമായി മാറിയതിന് കാരണം. ഇപ്പോഴിതാ സിനിമാ നിരൂപകന്‍ ചെയ്യാറു ബാലു അനുപമ-ധ്രുവ് വിക്രം വിഷയത്തില്‍ പ്രതികരിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സിനിമയും ഫെയിമും ധ്രുവിന് ഈസിയായി കയ്യില്‍ വന്നവയാണെന്നും അതിനാണ് പണത്തിന്റെ അഹങ്കാരം താരപുത്രന്‍ കാണിക്കുന്നതെന്നും ചെയ്യാറു ബാലു പറഞ്ഞു.

  • ചെയ്യാറു ബാലുവിന്റെ വാക്കുകള്‍

അനുപമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നശേഷം മുതല്‍ ധ്രുവ് വിക്രത്തിന്റെ പേര് എല്ലായിടത്തുമുണ്ട്. വിവാഹം നടത്തി തന്റെ കരിയര്‍ തന്നെ ഇല്ലാതാക്കാന്‍ ആ വ്യക്തിയും കുടുംബവും ശ്രമിച്ചതായി അനുപമ പറയുന്നുണ്ട്. ആ വ്യക്തി നടിമാര്‍ക്കൊപ്പം പാടി അഭിനയിക്കും കെട്ടിപിടിച്ച് അഭിനയിക്കും എല്ലാം ചെയ്യും. പക്ഷെ അവരുടെ വീട്ടിലേക്ക് ഒരു നടി മരുമകളായി വരികയാണെങ്കില്‍ ആ പെണ്‍കുട്ടി തുടര്‍ന്ന് അഭിനയിക്കരുത്. വിവാഹം കഴിഞ്ഞാലും വീട്ടില്‍ തന്നെ ആ പെണ്‍കുട്ടിയെ ഇരുത്തും. നിങ്ങളും അഭിനേതാക്കളല്ലേ?. സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരല്ലേ. പിന്നെ എങ്ങനെയാണ് നടിമാര്‍ മാത്രം മോശക്കാരാകുന്നത്. അനുപമ ഉദ്ദേശിച്ചത് ധ്രുവിനെ തന്നെയാണ്. ഓരോ ദിവസവും ഓരോ സ്വഭാവമായിരിക്കുമത്രെ. പണക്കാര്‍ എന്ന അഹങ്കാരമായിട്ടാണ് ഇത് തോന്നുന്നത്.

അഹങ്കാരത്തിന്റെ ഉച്ചകോടി. അപ്പന്‍ കെന്നി (വിക്രം) സൂപ്പര്‍ താരമാണല്ലോ. വിക്രം തമിഴ് സിനിമയില്‍ വളര്‍ന്ന് വലിയ താരമായതിന് കാരണം സംവിധായകന്‍ ബാലയാണ്. ധ്രുവിന്റെ ആദ്യ സിനിമ സംവിധാനം ചെയ്യാനിരുന്നത് ബാലയാണ്. അവസാനം ക്ഷമ നശിച്ച് അയാള്‍ ഉപേക്ഷിച്ച് പോയി. ബാലയെ ടോര്‍ച്ചര്‍ പാര്‍ട്ടിയെന്നാണ് പൊതുവെ വിശേഷിപ്പിക്കാറുള്ളത്. അങ്ങനെയുള്ള ബാലയ്ക്ക് ടോര്‍ച്ചര്‍ കൊടുത്തുവെങ്കില്‍ ധ്രുവ് എങ്ങനെയുള്ള ആളായിരിക്കണം ഊഹിച്ച് നോക്കൂ. എനിക്ക് അതിനുള്ള ഉത്തരം അനുപമയുടെ അഭിമുഖം കണ്ടപ്പോള്‍ കിട്ടി. അയാളും കുടുംബവും ചേര്‍ന്ന് തന്നെ എല്ലാത്തില്‍ നിന്നും ഒതുക്കി നിര്‍ത്താന്‍ ശ്രമിച്ചുവെന്നും അനുപമ പറയുന്നുണ്ട്. വലിയൊരു സിനിമ കുടുംബത്തിലെ പെണ്‍കുട്ടിയായിരുന്നുവെങ്കില്‍ ഇതൊക്കെ ഇവര്‍ ചെയ്യുമോ. ആ പെണ്‍കുട്ടിയെ കണ്‍ട്രോള്‍ ചെയ്യാനുള്ള ശ്രമമാണ് നടന്നത്.

സ്വന്തം സഹോദരനെ തൊട്ട് സംസാരിക്കാന്‍ പോലും ആ വ്യക്തി കാരണം താന്‍ ഭയന്നുവെന്നും അനുപമ പറയുന്നുണ്ട്. അത്രത്തോളം കാര്യങ്ങള്‍ എത്തണമെങ്കില്‍ എന്താകും അനുപമ അനുഭവിച്ചിട്ടുണ്ടാകും. സിനിമാക്കാര്‍ തന്നെ സൈക്കോകളായി മാറിയിരിക്കുന്നു. നടിമാര്‍ എങ്ങനെയുള്ളവരായിരിക്കുമെന്ന് ഇവര്‍ക്ക് ധാരണയില്ലേ. ധ്രുവിനൊക്കെ സിനിമാ ജീവിതം വളരെ ഈസിയായി കിട്ടിയതാണ്. അതിന്റെ കുഴപ്പമാണ്. ഓരോ ചെറുപ്പക്കാര്‍ സിനിമ അവസരം കിട്ടാന്‍ അലയുകയാണ്. അച്ഛന്‍ വിക്രം കഷ്ടപ്പെട്ടാണ് ഇന്ന് കാണുന്ന സിനിമ ജീവിതം കെട്ടിപടുത്തത്. അത് തന്നെ പാഠമായി ധ്രുവിന് കണ്‍മുന്നിലുണ്ടായിട്ടും ഇങ്ങനെയാണല്ലോ പെരുമാറുന്നത്. അച്ഛന്‍ സമ്പാദിച്ച് വെച്ചിട്ടുണ്ടല്ലോ. ഒരു പെണ്ണിന്റെ ജീവിതം വെച്ച് എന്തിന് കളിക്കുന്നു?.

അനുപമയ്ക്ക് നല്ലൊരു സിനിമാ പാരമ്പര്യമുണ്ടായിരുന്നുവെങ്കില്‍ ഇവര്‍ ആരും ആ കുട്ടിയോട് ഇതൊന്നും ചെയ്യുമായിരുന്നില്ലെന്നും ചെയ്യാറു ബാലു പറഞ്ഞു. ബൈസണ്‍ കാലമാടന്‍ എന്ന സിനിമയിലാണ് അവസാനമായി ധ്രുവും അനുപമയും ഒരുമിച്ച് അഭിനയിച്ചത്. ഇരുപത്തിയെട്ടുകാരനായ ധ്രുവിനും പിതാവ് വിക്രത്തെ പോലെ സിനിമയും സംഗീതവുമാണ് ഏറ്റവും പ്രിയപ്പെട്ടത്.