അരുൺ ഗോപി നിർമ്മിക്കുന്ന രണ്ടാമതു ചിത്രം സാഗർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നു. കനകരാജ്യം , വീകം, തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ മ്പാഗർ ഈ ചിത്രം പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് കോമഡി തില്ലർ ജോണറിലാണ് അവതരിപ്പിക്കുന്നത്. ഒരുഡിറ്റക്ടീവ് കോമഡിച്ചിത്രം. ഒരു ഇൻവസ്റ്റിഗേഷൻ ഹ്യൂമർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഡിറ്റക്ടീവായി എത്തുന്നത് സൈജു ക്കുറുപ്പാണ്. സായ് കുമാർ, അൽത്താഫ് സലിം ,ഹരിശ്രി അശോകൻ സുധീഷ്, ശങ്കർ രാമകൃഷ്ണൻ, സുധീഷ്, മധുപാൽ, ഷാൻ റഹ് മാൻ ,ഷാജു ശ്രീധർ, റിയാ ജിത്തു,, ഉത്തരാ ഉണ്ണി, ആൽഫി പഞിക്കാരൻ, ശ്രീരേഖ എന്നിവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്നു. അരുൺ ഗോപി എക്‌സൈമെൻ്റ് ,& ജസ്റ്റിൻ & മാത്യു എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ അരുൺ ഗോപി, ജസ്റ്റിൻ,മാത്യു എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസേർസ്. സെപ്റ്റംബർ ഏഴിന് കൊച്ചി, ഇടപ്പള്ളി അഞ്ചു മന ക്ഷേത്രത്തിൽ നടക്കുന്ന സ്വിച്ചോൺ കർമ്മത്തോടെ ചിത്രീകരണം ആരംഭിക്കുന്നു. PRO വാഴൂർ ജോസ് –

















