ആലപ്പുഴയിൽ അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15-ാം വാർഡ് വളഞ്ഞവഴി പുതുവൽ വിനീത് – സൗമ്യ ദമ്പതികളുടെ ഏക മകൻ തൃണവാണ് മരിച്ചത്. വൈകീട്ട് ആറോടെയായിരുന്നു അപകടം. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള തൊട്ടടുത്ത വീട്ടിലായിരുന്നു കുട്ടി.
വീട്ടിൽ നിന്ന് കുട്ടിയെ കാണാതാകുകയായിരുന്നു. പിന്നീട് വൈകീട്ട് ആറിന് കടന്നുപോയ പാസഞ്ചർ ട്രെയിൻ തട്ടി കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

















