Kerala

ഹവാല പണമിടപാട് ?: പ്രതിപക്ഷ നേതാവിന് ഉളുപ്പുണ്ടെങ്കില്‍ രാജിവെയ്ക്കണം: മകള്‍ അച്ഛന്റെ അഴിമതിക്ക് കുടപിടിച്ചെന്നും ഷോണ്‍ ജോര്‍ജ്

പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ ഗുരുതരമായ ഹവാല പണമിടപാട് വരെ പുറത്തുവന്ന സാഹചര്യത്തില്‍ ഉളുപ്പുണ്ടെങ്കില്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്നും രാജി വെക്കണം. അല്ലെങ്കില്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ സി.പി.എം തയ്യാറാകണമെന്നും ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്. വീണയ്ക്ക് കിട്ടിയ പണമെല്ലാം പിണറായിക്ക് കിട്ടിയ കൈക്കൂലിയാണ്. ഈ നാടിനെ വിറ്റ പണമാണ്. യാതൊരു സേവനവും നല്‍കാതെയാണ് ബിസിനസ് കമ്പനികള്‍ വീണയുടെ അക്കൗണ്ടിലേക്ക് പണമയച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന പിതാവിനുള്ള പ്രതിഫലമായാണ് ഈ പണം കൈമാറിയതെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു.

വീണ തുടങ്ങിയ മുഴുവന്‍ സ്ഥാപനങ്ങളും പിണറായിയുടെ അഴിമതിക്ക് കുടപിടിക്കാനുള്ളതാണെന്നും ഇവിടെ നിന്നും ഗള്‍ഫില്‍ എത്തിച്ച പണം അവിടെ നിന്നും അമേരിക്കയിലേക്ക് കൈമാറ്റം ചെയ്തിട്ടുണ്ടെന്നും അതിനുള്ള തെളിവുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പിണറായി വിജയന്‍ സംസ്ഥാന വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതല്‍ ആരംഭിച്ച അഴിമതിയുടെ തുടര്‍ച്ചയാണിതെന്നും, ഈ അഴിമതിപ്പണം വെളുപ്പിക്കാനാണ് വീണയുടെ കമ്പനികളെ മറയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

റെയ്ഡില്‍ വന്ന ആളുകളൊക്കെ പത്തു വര്‍ഷത്തിനുള്ളില്‍ സമ്പന്നന്മാരായവരാണ്. റെയ്ഡ് നടന്നത് വീണയുമായി പണമിടപാട് നടത്തിയെന്ന് ഉറപ്പുള്ളവരുടെ വീടുകളില്‍ മാത്രമാണ്. യാതൊരു സേവനവും ഇല്ലാതെ വീണ കൈപ്പറ്റിയ മുഴുവന്‍ പണവും പിണറായി വിജയനു വേണ്ടിയാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.