Entertainment

‘ഹാപ്പി ബര്‍ത്ത്ഡേ റിതപ്പാ…എന്റെ പ്രിയപ്പെട്ട ബ്രദര്‍’: കൊല്ലം സുധിയുടെയും രേണുവിന്റെയും മകന്‍ റിതുല്‍ദാസിന് ബര്‍ത്ത്‌ഡേ വിഷസ് അറിയിച്ച് ശുധിയുടെ മകന്‍ കിച്ചുവിന്റെ പോസ്റ്റ് വൈറല്‍

കൊല്ലം സുധിയുടേയും രേണുവിന്റെയും മകനായ റിതുല്‍ ദാസ് എന്ന റിതപ്പന്റെ പിറന്നാളാണ് ഇന്ന്. സുധി മരിക്കുമ്പോള്‍ നാല് വയസ് മാത്രമേ രേണുവിന്റെ മകനുണ്ടായിരുന്നുള്ളൂ. അച്ഛനില്ലാത്ത കുറവ് റിതുല്‍ അനുഭവിക്കരുത് എന്നതില്‍ ഏറ്റവും വാശിയുള്ളത് സുധിയുടെ മൂത്തമകനായ കിച്ചുവിനാണ്. ജനിച്ച് കയ്യിലേക്ക് കിട്ടിയ നിമിഷ മുതല്‍ അനിയനായിട്ടല്ല മകനായിട്ടാണ് കിച്ചു റിതുലിനെ കൊണ്ടുനടന്നത്. സമ്പാദിച്ച് തുടങ്ങിയ ശേഷം എല്ലാ വര്‍ഷവും റിതുലിന്റെ പിറന്നാള്‍ കിച്ചു ഗംഭീരമാക്കാറുണ്ട്. എന്നാല്‍ ഇത്തവണ കിച്ചുവിന് നേരിട്ടുകണ്ട് കുഞ്ഞ് അനിയന് ആശംസ നേരാന്‍ പോലും കഴിയില്ല. അതിനുകാരണം രേണുവുമായുള്ള പ്രശ്‌നങ്ങളാണ്.

കിച്ചുവിനെയോ സുധിയുടെ വീട്ടുകാരേയോ ഇനി കാണാനോ അവരുമായി ബന്ധം വെച്ച് പുലര്‍ത്താനോ തനിക്ക് താല്‍പര്യമില്ലെന്നാണ് രേണു പറയുന്നത്. അതിനാല്‍ തന്നെ അനിയനെ കാണാനും അവനൊപ്പം സമയം ചിലവഴിക്കാനുള്ള അവസരവും കിച്ചുവിന് നിഷേധിക്കപ്പെട്ടുവെന്ന് തന്നെ പറയാം. ഇപ്പോഴിതാ കുഞ്ഞ് അനിയന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് കിച്ചു. നേരിട്ട് പോയി അനിയന്റെ പിറന്നാള്‍ ആഘോഷിക്കാനോ അവനെ കെട്ടിപിടിച്ച് സ്‌നേഹം പ്രകടിപ്പിക്കാനോ കഴിയാത്തതിന്റെ സങ്കടം കിച്ചുവിന്റെ പിറന്നാള്‍ ആശംസ കുറിപ്പില്‍ വ്യക്തമായി കാണാം.

  • കിച്ചു കുറിച്ചത് ഇങ്ങനെയാണ്…

ഹാപ്പി ബെര്‍ത്ത്ഡെ എന്റെ പ്രിയപ്പെട്ട ബ്രദര്‍… എനിക്ക് ഇപ്പോള്‍ നിന്റെ അടുത്തേക്ക് വരാന്‍ കഴിയാത്ത ഒരു സാഹചര്യത്തിലാണ് ഞാന്‍ എന്നറിയാം. പക്ഷെ എന്ത് സംഭവിച്ചാലും എത്ര അകലെ ആയാലും ഞാന്‍ എപ്പോഴും നിന്റെ കൂടെയുണ്ടാകുമെന്ന് അറിഞ്ഞിരിക്കണം. ഇപ്പോള്‍ ഞാന്‍ ചെയ്യുന്നതും അനുഭവിക്കുന്നതുമായ എല്ലാ കാര്യങ്ങളും നിനക്ക് മനസിലാകണമെന്നില്ല. പക്ഷെ ഒരുനാള്‍ നിനക്ക് എല്ലാം മനസിലാകും. അതുവരെ നീ എനിക്ക് എത്രമാത്രം പ്രിയപ്പെട്ടവനാണെന്ന് മാത്രം അറിഞ്ഞാല്‍ മതി. നമ്മള്‍ എത്ര അകലെയായാലും നമ്മുടെ ഇടയില്‍ എന്ത് സംഭവിച്ചാലും എന്റെ ഹൃദയത്തില്‍ നിനക്കായി എപ്പോഴും ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കും. ഹാപ്പി ബര്‍ത്ത്ഡേ റിതപ്പാ… എന്റെ പ്രിയപ്പെട്ട ബ്രദര്‍

എന്നായിരുന്നു കിച്ചുവിന്റെ വാക്കുകള്‍. കുഞ്ഞുനാള്‍ മുതലുള്ള അനിയനൊപ്പമുള്ള നിമിഷങ്ങളുടെ ഫോട്ടോകളും കിച്ചു കുറിപ്പിനൊപ്പം പങ്കുവെച്ചു. നടി ബീന ആന്റണി മുതല്‍ നിരവധി സെലിബ്രിറ്റികളും കിച്ചുവിന്റെ ഫോളോവേഴ്‌സുമെല്ലാം റിതുലിന് ആശംസകള്‍ കുറിച്ചു. റിതുകുട്ടന് ഒരായിരം പിറന്നാള്‍ ആശംസകള്‍. ചേട്ടന്റെ പ്രിയപ്പെട്ട കുഞ്ഞനെ ദൈവം ആവോളം അനുഗ്രഹിക്കട്ടെ എന്നാണ് ബീന ആന്റണി കുറിച്ചത്. എന്തായാലും നിങ്ങള്‍ രണ്ടാളും ഭാവിയില്‍ ഒരുമിച്ചു ഉണ്ടാവും… ആരൊക്കെ പിടിച്ചുവെച്ചാലും, ആരൊക്കെ അറുത്ത് മാറ്റാന്‍ ശ്രമിച്ചാലും മാറാത്ത ബന്ധം അവര്‍ തമ്മില്‍ ഉണ്ടാവും, മോനെ മനസിലാക്കി തിരിച്ചറിവ് വരുന്ന ഒരു ദിവസം ആര് തടഞ്ഞ് വെച്ചാലും മോനെ തേടി വരുന്ന ഒരു ദിവസം ഉണ്ടാവും അനിയന്‍ കുട്ടന്, നിനക്കായി അവര്‍ ജനിപ്പിച്ചുവെന്ന് അവര്‍ തന്നെ പറയുന്ന നിന്റെ അനിയന്‍ ഇപ്പോളഅ നിന്റെ കൈ അകലെ ആണെങ്കിലും നാളെ നിന്‍ ചാരത്തുണ്ടാകും എന്നത് സത്യം. നിന്റെ അച്ഛന്‍ അത് സാധിപ്പിച്ച് തരും. എല്ലാം നന്നായി നടക്കട്ടെ. എല്ലാവരും നല്ലത് ചിന്തിക്കട്ടെ എന്നിങ്ങനെ നീളുന്നു കിച്ചുവിന്റെ കുറിപ്പിന് വന്ന കമന്റുകള്‍. രേണുവിന്റെ പ്രവൃത്തികളും വൈരാ?ഗ്യ ബുദ്ധിയുമാണ് സന്തോഷത്തിലും സ്‌നേഹത്തിലും കഴിഞ്ഞ രണ്ട് കുഞ്ഞുങ്ങള്‍ പിരിയാന്‍ കാരണമായതെന്ന് കുറിച്ചവരുമുണ്ട്.

 

Latest News