കൊല്ലം അഞ്ചൽ ചന്തമുക്കിന് സമീപം വച്ച് കാറിൽ കുടുംബവുമായി സഞ്ചരിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും, സിനിമാ താരവുമായ ഹൈദരാലിക്കും കുടുംബത്തിനും നേരെ കയ്യേറ്റ ശ്രമം. മദ്യപിച്ച് ലക്ക് കെട്ട് അമിത വേഗതയിൽ ഇരുചക്രവാഹനത്തിലെത്തിയ യുവാക്കളാണ് കയ്യേറ്റ ശ്രമം നടത്തിയത്.വാഹനം തടഞ്ഞ് പോലീസിനെ വിളിക്കാനൊരുങ്ങവെ യുവാവ് ബൈക്ക് ഉപേക്ഷിച്ച് കടന്ന് കളഞ്ഞു.

















