സിഎംആര്‍എല്‍ കേസുമായി ബന്ധപ്പെട്ട് ടി.വീണയുടെ ഉടമസ്ഥതയിലുള്ള ടി.വീണയുടെ എന്ന സ്ഥാപനത്തിന് പഞ്ചായത്ത് ലൈസന്‍സില്ല. പഞ്ചായത്തില്‍ ലൈസന്‍സിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും വാടക കരാറില്‍ വ്യക്തതയില്ലാത്തതിനാല്‍ നല്‍കിയിരുന്നില്ലെന്ന് കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് സെക്രട്ടറി പ്രതികരിച്ചു.
കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ പന്തീരങ്കാവില്‍ പ്രവര്‍ത്തിക്കുന്ന ലേക്കര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സിനായി അനീസ് എന്ന വ്യക്തി അപേക്ഷ നല്‍കിയിരുന്നെങ്കിലും വാടക കരാറിലെ അവ്യക്തതകള്‍ കാരണം ലൈസന്‍സ് അനുവദിച്ചിരുന്നില്ലെന്ന് ഒളവണ്ണ പഞ്ചായത്ത് സെക്രട്ടറി സ്ഥിരീകരിച്ചു.
മെഡിക്കല്‍ ഉപകരണങ്ങളുടെ വില്‍പനയ്ക്കായി രജിസ്റ്റര്‍ ചെയ്ത ഈ സ്ഥാപനം 2023 മുതല്‍ പ്രതിമാസം 3,250 രൂപ മാത്രം വാടകയുള്ള ഒരു ചെറിയ മുറിയിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥാപനം സാധാരണയായി തുറന്നു പ്രവര്‍ത്തിക്കാറില്ലെന്ന് സമീപവാസികളും കെട്ടിട ഉടമയും പറയുന്നു. പ്രാഥമിക ലൈസന്‍സ് പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത് ഒരു കടലാസ് കമ്പനിയാണോ എന്ന സംശയത്തിലാണ് ഇഡി അന്വേഷണം നടത്തുന്നത്.
അതേസമയം മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസില്‍ ഇഡി വീണക്കെതിരെ കുരുക്ക് മുറുക്കുകയാണ്. വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഫെമ ചട്ടലംഘനത്തിനും ഹവാല ചാനലുകള്‍ വഴിയുള്ള ഇടപാടുകള്‍ക്ക് പിഎംഎല്‍എ നിയമപ്രകാരം മറ്റൊരു കേസ് എടുക്കുന്നതിനെ കുറിച്ചും അന്വേഷണസംഘം പരിശോധിച്ച് വരികയാണ്.

















