സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വലിയ വർദ്ധനവ്. ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,19,600 രൂപയായി വർദ്ധിച്ചു. ഒരു ഗ്രാം സ്വർണത്തിന്റെ വില 14,950 രൂപയാണ്. രാജ്യാന്തര വിപണിയിൽ സ്വർണവില വലിയ രീതിയിൽ ഉയർന്നതിന് പിന്നാലെയാണ് കേരളത്തിലും സ്വർണവില കൂടിയത്.
നാലുദിവസം കൊണ്ട് 6000 രൂപയുടെ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. ഡോളർ ദുർബലമായതും അമേരിക്കൻ ട്രഷറി ദീർഘകാല സർക്കാർ കടപ്പത്രങ്ങളുടെ ആദായ നിരക്ക് വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനവുമാണ് സ്വർണവില പെട്ടെന്ന് വലിയ തോതിൽ ഉയരാനുള്ള കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.ഡോളറിന്റെ മൂല്യം കുറഞ്ഞതിന് പിന്നാലെയാണ് സ്വർണത്തിന്റെ മുന്നേറ്റം.
ഡോളർ ഇടിയുമ്പോൾ കൂടുതൽ സ്വർണം വാങ്ങാൻ കഴിയും അതിനാൽ ആവശ്യക്കാർ കൂടുതലാകുന്നത് വില മെച്ചപ്പെടുത്തും. രാജ്യാന്തര സ്വർണവില ഗ്രാമിന് 89 ഡോളർ ഉയർന്ന് 4603 ഡോളറിൽ എത്തിയതോടെയാണ് കേരളത്തിലും വില ഉയർന്നത്.രാജ്യാന്തര വെള്ളിവിലയും വർദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. നിലവിൽ വില ഔൺസിന് 1.39% വർദ്ധിച്ച് 68.98 ഡോളറിൽ എത്തിയെങ്കിലും സംസ്ഥാനത്ത് വില മാറിയിട്ടില്ല. വെള്ളിവില ഗ്രാമിന് 270 രൂപയാണ്.

















