കൊച്ചി: ബി.ജെ.പി. മുൻ സംസ്ഥാന വൈസ് പ്രസിഡന്റും മുതിർന്ന ചലച്ചിത്ര നടനുമായ ദേവൻ, വിജയ് നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ (ടി.വി.കെ.) ചേരുന്നു. പാർട്ടിയുടെ കേരള സംസ്ഥാന അധ്യക്ഷനായി ദേവനെ നിയമിക്കുമെന്നാണ് സൂചന.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പാർട്ടി പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ടി.വി.കെ. കേരളത്തിലും സജീവമാകാൻ ഒരുങ്ങുന്നത്.വിജയ്‌യുമായി കൂടിക്കാഴ്ച സെപ്റ്റംബർ 10-ന് ശേഷംചെന്നൈയിൽ കൂടിക്കാഴ്ച: ടി.വി.കെ. നേതാക്കൾ ദേവന്റെ ചാലക്കുടിയിലെ വസതിയിലെത്തി പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി. സെപ്റ്റംബർ 10-ന് ശേഷം ദേവൻ ചെന്നൈയിലെത്തി വിജയിനെ നേരിട്ട് കാണും. അതിനുശേഷമായിരിക്കും പദവി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം.സുഹൃദ്ബന്ധം: വിജയുമായി അടുത്ത വ്യക്തിബന്ധമുണ്ടെന്നും ആറ് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെന്നും ദേവൻ വ്യക്തമാക്കി.ചർച്ചയ്ക്ക് പിന്നിൽ: ചർച്ചകൾക്ക് വഴിതുറന്നത് നടിയായ പ്രിയങ്കയുടെ ഇടപെടലിലൂടെയാണ്. ചെന്നൈയിലെ മുതിർന്ന ടി.വി.കെ. നേതാക്കളുമായി ഗൂഗിൾ മീറ്റ് വഴിയും ആശയവിനിമയം നടത്തിയിരുന്നു.

















