സംഗീത -കലാ പഠനത്തിനു മുൻതൂക്കം നൽകി പ്രവർത്തിച്ചു വരുന്ന പുളിങ്കുടി പ്രിയദർശിനി നഗർ സാരംഗി സാംസ്കാരിക കേന്ദ്രത്തിന്റെ അഞ്ചാം വാർഷികവും ഓണാഘോഷവും നടന്നു. ചടങ്ങ് അഡ്വ. എം. വിൻസെന്റ് എം എൽ. എ ഉത്ഘാടനം ചെയ്തു. സാരംഗി ചെയർമാൻ ബേബി മാത്വ സോമതീരം അധ്യക്ഷത വഹിച്ചു. 2026ലെ സാരംഗി മാധ്യമ പുരസ്കാരം അരുൺ സോളമനും, ഹാസ്യരത്നപുരസ്കാരം മണിക്കുട്ടൻ ചവറയ്ക്കും സമ്മാനിച്ചു. എ. ജെ. സുക്കാർണോ, അഡ്വ. ദിലീപ് പടനിലം, എസ്. എസ്. അജിത് കുമാർ, വിജേഷ് ആഴിമല തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഷാജി സൂര്യ നയിച്ച ഹേമരാഗം എന്ന സംഗീത പരിപാടിയും അരങ്ങേറി….

















