World

അമേരിക്കയുമായുള്ള യുദ്ധം നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ ഇറാന്റെ തീരുമാനം

അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ തീരുമാനിച്ച് ഇറാൻ. ഇറാൻ പാർലമെന്‍റിന്‍റെയടക്കമുള്ള തീരുമാനത്തിന് ഇറാൻ ദേശീയ സുരക്ഷ കമ്മീഷൻ അംഗീകാരം നൽകി. ഇറാനി റിയാലിലോ ഇറാൻ നിശ്ചയിക്കുന്ന കറൻസിയിലോ ഫീസ് ഈടാക്കുമെന്നാണ് പ്രഖ്യാപനം.

സർവീസ് ചാർജ് എന്ന നിലയിലാണ് പണം ഈടാക്കുകയെന്നും വിശദീകരണമുണ്ട്. ഹോ‍ർമുസിലൂടെ കടന്നു പോകുന്ന കപ്പലുകൾ പണം നൽകണമെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം ഇറാൻ – അമേരിക്ക യുദ്ധത്തിൽ സമാധാന ചർച്ചകൾക്ക് വഴിയൊരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിനായി പാകിസ്ഥാൻ സേന മേധാവി അസീം മുനീർ ഇറാനിലെത്തും. പാക് സേന മേധാവി എത്തുന്ന കാര്യം ഇറാൻ സ്ഥിരീകരിക്കുകയും ചെയ്തു.