സൗദി അറേബ്യ എന്ന രാജ്യം ലോകശ്രദ്ധയിലേക്കെത്താന്‍ കാരണമെന്താണ്. അവരുടെ അത്യധ്വാനവും കഠിനമായ നിരന്തര പ്രയത്‌നവുമാണെന്ന് നിസ്സംശയം പറയാം. ഏത് രാജ്യത്തു നിന്നും സൗദി അറേബ്യയുടെ ആഢംബര ജീവിതത്തിലേക്കെത്താന്‍ കൊതിക്കാത്തവരായി ആരുമണ്ടാകില്ല. സ്വര്‍ഗ സമാനമായിട്ടാണ് ആ ചെറു രാജ്യത്തെ അവര്‍ മാറ്റിയെടുത്തത്. മണല്‍ക്കാടുകളില്‍ അവര്‍ തീര്‍ത്ത അത്ഭുതങ്ങള്‍ പ്രകൃതിയുടെയും അനുംഗ്രഹമുണ്ട്. കോരിയാലും തീരാത്ത എണ്ണപ്പാടങ്ങളാണ് അവരുടെ സാമ്പത്തിക സ്രോതസ്സെന്നു ഇരുപതാം നൂറ്റാണ്ടു വരെ പറഞ്ഞിരുന്നെങ്കിലും ഇപ്പോഴത് മാറിയിരിക്കുന്നു. അത്യദുനിക ഹോട്ടലുകള്‍, ടൂറിസ്റ്റ് സെന്ററുകള്‍, വിവിഭ തരം ബിസിനസ്സുകള്‍ അങ്ങനെ തുടങ്ങി ലോകത്തെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ് സൗദ്യി. ഇപ്പോഴിതാ വീണ്ടും ലോകത്തെ ഞെട്ടിച്ചു കൊണ്ട് സൗദിയുടെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നു.
മദീനയിലെ ജബല്‍ സയീദില്‍ വന്‍ ധാതുശേഖരം കണ്ടെത്തിയെന്നാണ് സൗദി അറേബ്യയുടെ പ്രഖ്യാപനം. ഈ പ്രഖ്യാപനം ആഗോള ശ്രദ്ധ നേിക്കഴിഞ്ഞു. അപൂര്‍വ ധാതുക്കള്‍ക്കൊപ്പം യുറേനിയം വിഭവവും കണ്ടെത്തിയതോടെ രാജ്യത്തിന്റെ ഊര്‍ജ, ഖനന മേഖലകളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുമെന്നാണ് വിലയിരുത്തല്‍. രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ ജനറല്‍ കോണ്‍ഫറന്‍സിലാണ് സൗദി ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ കണ്ടെത്തല്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ജബല്‍ സയീദില്‍ ഏകദേശം 110 ദശലക്ഷം ടണ്‍ അപൂര്‍വ ധാതുക്കളും യുറേനിയം അടങ്ങിയ അയിരും കണ്ടെത്തിയതായാണ് പ്രഖ്യാപനം.
ജിദ്ദയില്‍ നിന്ന് ഏകദേശം 350 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ജബല്‍ സയീദ് സ്ഥിതി ചെയ്യുന്നത്. സൗദി അറേബ്യയുടെ ഖനന മേഖലയിലെ പ്രധാന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന പ്രദേശമാണിത്. അറേബ്യന്‍ മൈനിങ് കമ്പനിയായ മാദന്റെ കണക്കുകള്‍ പ്രകാരം ഇവിടെ ഡിസ്‌പ്രോസിയം, ടെര്‍ബിയം തുടങ്ങിയ ഭാരമേറിയ അപൂര്‍വ ധാതുക്കളുടെ വന്‍ശേഖരമുണ്ട്. ഏകദേശം 5.52 ലക്ഷം ടണ്‍ ഇത്തരം ധാതുക്കളും നിയോഡൈമിയം, പ്രസയോഡൈമിയം എന്നിവയുടെ ഏകദേശം 3.55 ലക്ഷം ടണ്‍ ശേഖരവുമാണ് കണക്കാക്കുന്നത്. ഇതിനു പുറമേ ഏകദേശം 31,000 ടണ്‍ യുറേനിയം വിഭവശേഖരവും ഇവിടെ പ്രതീക്ഷിക്കുന്നുണ്ട്. വൈദ്യുത വാഹനങ്ങള്‍, കാറ്റാടി യന്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ്, പ്രതിരോധ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ നിര്‍ണായകമായ അപൂര്‍വ ധാതുക്കളുടെ ലഭ്യത സൗദിക്ക് പുതിയ വ്യവസായ സാധ്യതകള്‍ തുറന്നേക്കും.
എണ്ണയെ ആശ്രയിച്ചുള്ള സമ്പദ്വ്യവസ്ഥയില്‍ നിന്ന് മാറുക എന്ന ലക്ഷ്യത്തോടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വിഷന്‍ 2030 പദ്ധതിക്കും ഈ കണ്ടെത്തല്‍ പ്രധാനമാണ്. ഖനനം, ഹരിത ഊര്‍ജം, സിവില്‍ ആണവോര്‍ജം തുടങ്ങിയ മേഖലകളില്‍ രാജ്യത്തിന്റെ സാന്നിധ്യം വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ഭാഗമായുള്ള പ്രധാന ലക്ഷ്യങ്ങള്‍. യുറേനിയം വിഭവത്തിന്റെ ലഭ്യത ഭാവിയില്‍ രാജ്യത്തിന്റെ ആണവോര്‍ജ പദ്ധതികള്‍ക്ക് കൂടുതല്‍ ആഭ്യന്തര വിഭവശേഷി നല്‍കാനും സാധ്യതയുണ്ട്. എന്നാല്‍ യുറേനിയം ശേഖരം കണ്ടെത്തിയതും അതിന്റെ വാണിജ്യമായ ഖനനം, സംസ്‌കരണം, ആണവ ഇന്ധനചക്രം എന്നിവ വികസിപ്പിക്കുന്നതും വ്യത്യസ്ത ഘട്ടങ്ങളാണെന്നതും ശ്രദ്ധേയമാണ്.
അതേസമയം യുഎസുമായുള്ള സൗദിയുടെ തന്ത്രപ്രധാന സഹകരണം ശക്തമാകുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. സൗദിയിലെ അപൂര്‍വ ധാതു സംസ്‌കരണ മേഖലയിലും യുഎസ് കമ്പനികളുമായുള്ള സഹകരണത്തിനുമുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. ചൈനയ്ക്ക് വലിയ സ്വാധീനമുള്ള ആഗോള അപൂര്‍വ ധാതു വിതരണ ശൃംഖലയില്‍ പുതിയൊരു കേന്ദ്രമായി സൗദിയെ ഉയര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കങ്ങളെ കാണുന്നത്. എണ്ണ സമ്പത്തില്‍ ആഗോള ശക്തിയായി മാറിയ സൗദി അറേബ്യയ്ക്ക് അപൂര്‍വ ധാതുക്കളുടെയും യുറേനിയത്തിന്റെയും വലിയ വിഭവശേഖരം ലഭ്യമാകുന്നത് സമ്പദ്വ്യവസ്ഥയെ കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കാനുള്ള അവസരമാണ്. കണ്ടെത്തലിന്റെ വാണിജ്യവല്‍ക്കരണവും ഖനന-സംസ്‌കരണ പദ്ധതികളും മുന്നോട്ടുപോകുന്നതോടെ മദീനയിലെ ജബല്‍ സയീദ് ആഗോള ഖനന ഭൂപടത്തിലെ ശ്രദ്ധേയ കേന്ദ്രമായി മാറാനുള്ള സാധ്യതയും കൂടുകയാണ്.
















