Entertainment

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം…. ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

എൻ ഐ.എ (N.I.A.)വച്ചാ എന്താന്നറിയോ നിനക്ക് ….അൽപ്പം തമിഴ് കലർന്ന ശബ്‌ദം …ആർമി പൊരു ആവരേക്കും നെറയെ റൂൾസ് & റെഗുലേഷൻസ്.എൽ . ഓ. സി . താണ്ടി അവനെ തൂക്ക ണവരെ വെറിയിറുക്ക് …സ്‌ക്കെച്ച് പോടുങ്കോ സാർ…എൽ ഓ.സി താണ്ടി
ഉള്ള പൂഴ്ന്ത് അവനെ പൊക്കണം…N.I.A has no limitations….ഒരു സൈനിക ചീഫിൻ്റെ വാക്കുകളാണിതെന്നു മനസ്സിലാക്കാം …
പ്രശസ്‌ത സംഗീത സംവിധായകൻരതീഷ് വേഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഓപ്പറേഷൻ ത്രാൾ എന്ന ചിത്രത്തിലെ ഇന്നു പുറത്തുവിട്ട ടീസറിലെ പ്രസക്തമായ ഭാഗങ്ങളാണിവ… ഇംഗ്ലീഷിൽ തുടങ്ങി മലയാളത്തിലും തമിഴിലുമൊക്കെയായിട്ടാണ് ഈ വാക്കുകൾ കേൾക്കുന്നത്.

ഇൻഡ്യൻ സൈനിക രംഗത്തെ നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി എന്ന എന്ന എൻ.ഐ..എ. വിഭാഗത്തിൻ്റെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം..ജയസൂര്യയടക്കം ഇൻഡ്യയിലെ നിരവധി ഭാഷകളിലെ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിലുജ് .അവരുടെയൊക്കെ ഭാഷകൾ ഈ ടീസറിൽ കേൾക്കാം..
എൻ.ഐ.എ എസ് പി ഹർഷവർദ്ധൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയസൂര്യയാണ്.ഒരു സൈനിക പോരാട്ടത്തിൻ്റെ കഥ പറയുന്ന ചിത്രത്തിന് ഏറെ അനുയോജ്യമായ ദൃശ്യങ്ങളും ടീസറിൽ കാണാൻ കഴിയും.

പ്രത്യേകിച്ചും കാഷ്മീരിൻ്റെ മനോഹരമായ പശ്ചാത്തലവും അവിടുത്തെ മിലിട്ടിറി ഓപ്പറേഷനും മറ്റും പ്രേഷകർക്ക് നവ്യമായ ഒരു കശ്വാനുഭവവും ഓണ സമ്മാനവുമായിരിക്കും..ഇൻഡ്യയുടെ അഖണ്ഡതയെ വെല്ലുവിളിച്ച് ഭീകരർ കാഷ്മീർ താഴ് വരയിലെ ത്രാളിൽ നടത്തിയ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലൂടെ യാണ് ഈ ചിത്രത്തിൻ്റെ അവതരണം: .അതോടൊപ്പം രാജ്യത്തെ വേട്ടയാടുന്ന പല ഭീകരവാഴ്ച്ചകൾ ക്കെതിരേയും ഈ ചിത്രം വിരൽചൂണ്ടുന്നുണ്ട്. ഒരു മിലിട്ടറി ആക്ഷൻ ചിത്രത്തിൻ്റെ ഉദ്വേഗം തുടക്കം മുതൽ അവസാനം വരേയും നില നിർത്തി കൊണ്ട് തന്നെയാണ് ഇദ ചിത്രത്തെ രതീഷ് വേഗ അവതരിപ്പിച്ചിരിക്കു അത്.
റിതിക സിംഗിൻ്റെ വിസ്മയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുടെ ഭാഗങ്ങളും ടീസറിൽ പ്രകടമാണ്.

വലിയ മുതൽമുടക്കിൽ അഞ്ചു ഭാഷകളിലായായി പാൻ ഇൻഡ്യൻ സിനിമയായിട്ടാണ് ചിത്രത്തിൻ്റെ അവതരണം…
മലയാളത്തിൽ മികച്ച സിനിമകൾ ഒരുക്കിപ്പോരുന്ന ഗുഡ് വിൽ എൻ്റെർടൈൻ മെൻ്റിൻ്റെ ഞാനറിൽ ജോബി ജോർജാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തീവ്രവാദി ആക്രമണത്തോടൊപ്പം, മനുഷ്യ ബന്ധങ്ങളുടേയും ദേശസ്നേഹത്തിൻ്റെയും കഥ പറയുന്ന ചിത്രമാണ് ഓപ്പറേഷൻ ത്രൾ . ജയസൂര്യക്കു പുറമേ സായ് കുമാർ,സിദ്ദിഖ്, ആൻസൺ പോൾ ,നന്ദു, തുടങ്ങിയവരും ബോളിവുഡ് താരങ്ങളായറിഥികാസിങ് , വിനയ റായ്, അമൈരാ ദാസ് തർ, എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം മലയാളത്തിലേയും ഇതര ഭാഷകളിലെ നിരവധി താരങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു . സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്.
ഛായാഗ്രഹണം-
നജോസ് .
എഡിറ്റിംഗ് – ഷഫീഖ് വി.ബി.
പ്രൊഡക്‌ഷൻ ഡിസൈനർ ഡിസൈൻ്റ- സജീഷ് താമരശ്ശേരി.
കലാസംവിധാനം + സുനീഷ് സോദരൻ.
വേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്‌റ്റ്യും ഡിസൈൻ – സമീരാ സനീഷ്, സരിതാ ജയസൂര്യ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉല്ലാസ് കൃഷ്‌ണ.
: കോ പ്രൊഡ്യൂസർ – സുനി മോൾ ജോബി
നോബിൾ ജേക്കബ്ബാണ് പ്രൊജക്റ്റ് ഡിസൈൻ .
സൗണ്ട് മിക്‌സിംഗ് എം.ആർ. രാജകൃഷ്ണൻ, സ്റ്റിൽസ് ഫോട്ടോഗ്രാഫി ജാൻ ജോസഫ് ജോർജ്, സൗണ്ട് ഡിസൈൻ വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ് ടെൻപോയിന്റ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ ഇക്ബാൽ പാനായിക്കുളം,
പബ്ളിക്ക് റിലേഷൻ
വാഴൂർ ജോസ് , ആതിര ദിൽജിത്ത്
മാർക്കറ്റിംഗ് സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ.സംഗീത ജനചന്ദ്രൻ എന്നിവരാണ് നിർവഹിക്കുന്നത്.
പാലക്കാട്, കൊടൈക്കനാൽ, ജമ്മു കാഷ്മീർ കുളു മൊണാലി, എന്നിവിടങ്ങളിലായി നൂറു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണത്തോടെ യാണ്ചിത്രീകരണം പൂർത്തിയായത്.
PRO വാഴൂർ ജോസ്