Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പൊലീസുകാരെയും കബളിപ്പിച്ചു; ഐപിഎസ് ട്രെയ്‌നി വ്യാജൻ | fake-ips-trainee-aditya-pk-ips-arrested-in-kottayam-for-fraud-and-pocso-case.amp

നടൻ ദുൽഖർ സൽമാൻ അവതരിപ്പിച്ച ഐപിഎസ് ട്രെയ്‌നി കഥാപാത്രത്തിന്റെ പേരാണിതെന്നും പൊലീസ് കണ്ടെത്തി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 30, 2026, 11:57 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് പൊലീസുകാരെയടക്കം കബളിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലാണ് അറസ്റ്റ്. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഐപിഎസ് ട്രെയ്‌നി എന്ന പേരിൽ വിവിധ കേസുകളിൽ ഇടപെട്ടിരുന്ന വടവാതൂർ പാത്തുകളത്തിൽ വീട്ടിൽ ആദിത്യൻ പി.കിഷോറിനെയാണ് (22) കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ബാറിൽ എയർഗൺ ചൂണ്ടിയതിനും സോളർ, വിദേശപഠനം എന്നിവ വാഗ്ദാനം ചെയ്ത് പണം തട്ടിയതിനും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

2023 ബാച്ച് ബിഹാർ കേഡർ ഉദ്യോഗസ്ഥനായ ‘ആദിത്യൻ പി.കെ. ഐപിഎസ്’ എന്നു പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ‘വിക്രമാദിത്യൻ’ എന്ന മലയാള സിനിമയിൽ നടൻ ദുൽഖർ സൽമാൻ അവതരിപ്പിച്ച ഐപിഎസ് ട്രെയ്‌നി കഥാപാത്രത്തിന്റെ പേരാണിതെന്നും പൊലീസ് കണ്ടെത്തി. കോട്ടയം കലക്ടറേറ്റിലെ ജീവനക്കാരിയായ യുവതിക്ക് ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷത്തോളം രൂപ തട്ടിയെന്ന പരാതിയിലാണ് ഇയാൾ ഏറ്റവും ഒടുവിൽ ഇടപെട്ടത്. യുവതിക്കും ഭർത്താവിനുമൊപ്പം ഏജൻസി ഉടമകളുടെ എറണാകുളം മുളവുകാടുള്ള വീട്ടിലെത്തിയ ആദിത്യൻ അവരെ ഭീഷണിപ്പെടുത്തി 2 ലക്ഷം രൂപ തിരികെ വാങ്ങി നൽകി. ശേഷിക്കുന്ന പണം നൽകുമ്പോൾ തിരികെ നൽകാമെന്നു പറഞ്ഞ് ഏജൻസി ഉടമകളുടെ വാഹനം തുടർന്ന് പിടിച്ചെടുത്ത്, കോട്ടയത്തേക്കു പോന്നു. ഇതിനിടെ പ്രതിഫലമായി 20,000 രൂപ ഗൂഗിൾ പേയിലൂടെ വാങ്ങി.

ഏജൻസി ഉടമകളുടെ പരാതിയിൽ ആദിത്യനെ വിളിച്ച വരാപ്പുഴ എസ്ഐയോട് ‘ഐപിഎസുകാരോടു സംസാരിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ലേ..? എന്നു ചോദിച്ച് വിരട്ടുകയും ചെയ്തു. തുടർന്ന് കലക്ടറേറ്റിലെ ജീവനക്കാരി കോട്ടയം ഡിവൈഎസ്‌പി ഓഫിസിൽ ആദിത്യനെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. പണം നൽകിയ ഗൂഗിൾ പേ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ 17 വയസ്സുകാരിയും പത്തനംതിട്ട സ്വദേശിയുമായ പെൺസുഹൃത്താണ് ഫോൺ എടുത്തത്. ഐപിഎസ് ട്രെയ്‌നിയെന്നു പറഞ്ഞാണ് ബന്ധം തുടങ്ങിയതെന്നും പീഡിപ്പിച്ചതിനു ശേഷം ഫോണെടുക്കുന്നില്ലെന്നും പെൺകുട്ടിയും സ്ഥിരീകരിച്ചു. തുടർന്നായിരുന്നു പോക്സോ ചുമത്തിയുള്ള അറസ്റ്റ്. പത്തനംതിട്ട കീഴ്‌വായ്‌പൂരിൽ സോളർ വച്ചു നൽകാമെന്നു പറഞ്ഞ് ഒരു ലക്ഷം രൂപ തട്ടിയ കേസിലും കൈതേപ്പാലം ബാറിൽ എയർഗൺ ഉയർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലും പ്രതിയാണ്.

ഇടുക്കി ഉപ്പുതറയിലെ ഒരു വീട്ടിൽ കുടുംബവഴക്ക് നടക്കുന്നുവെന്ന വിവരം അറിഞ്ഞാണ് മാസങ്ങൾക്കു മുൻപ് പൊലീസ് സംഘം അവിടെയെത്തിയത്. എന്നാൽ അവരെ കാത്ത് ഒരു ‘ഐപിഎസുകാരൻ’ ആ വീട്ടുമുറ്റത്തുണ്ടായിരുന്നു. പ്രശ്നമൊന്നും ഇല്ലെന്നും താൻ എല്ലാം പരിഹരിച്ചെന്നും പറഞ്ഞ് ‘ആദിത്യൻ പി.കെ. ഐപിഎസ്’ എല്ലാവരെയും തിരിച്ചയച്ചു. കോട്ടയംകാരനായ ഐപിഎസുകാരനെക്കുറിച്ച് ഇടുക്കി പൊലീസ് കോട്ടയത്ത് അന്വേഷിച്ചു. അതോടെ അങ്ങനെയൊരാളെ തപ്പി പൊലീസ് ഓട്ടം തുടങ്ങി. സകല റാങ്ക് പട്ടികകളും പരിശോധിച്ചെങ്കിലും ആദിത്യനെ കിട്ടിയില്ല. ആകെ കിട്ടുന്നത് വിക്രമാദിത്യൻ സിനിമയിലെ ആദിത്യനെ മാത്രം. ഇപ്പോൾ പരാതി നൽകിയിട്ടുള്ള പെൺസുഹൃത്തിന്റെ നിർദേശപ്രകാരം അവരുടെ കുടുംബപ്രശ്നത്തിലായിരുന്നു ഉപ്പുതറയിലെ ഇടപെടൽ.

ഇതിനിടെ മണർകാട് സ്റ്റേഷൻ പരിധിയിലെ വാഹനാപകടത്തിൽ ഇടപെടേണ്ടതില്ലെന്നു പറഞ്ഞ് സിആർപിഎഫ് ഇൻസ്‌പെകടർ എന്ന പേരിൽ മണർകാട് സ്റ്റേഷനിലേക്കും ആദിത്യന്റെ വിളിയെത്തി. ഒറ്റനോട്ടത്തിൽ ഐപിഎസ് തോന്നിപ്പിക്കുന്ന വസ്ത്രധാരണവും സംസാരവും ഉറപ്പാക്കിയായിരുന്നു തട്ടിപ്പുകൾ. നിയമ സംബന്ധിയായ, പൊലീസ് സംബന്ധിയായ വാക്കുകൾ സംസാരത്തിൽ ഉൾപ്പെടുത്തി പൊലീസിനു പോലും സംശയം ഒഴിവാക്കി. ഇലക്ട്രോണിക്‌സിൽ ഐടിഐ വിദ്യാഭ്യാസം മാത്രമാണ് ഇയാൾക്ക് ഉള്ളതെന്നാണ് വിവരം. ഇൻസ്റ്റഗ്രാം വഴിയാണ് പരാതിക്കാരിയെ പരിചയപ്പെട്ടത്. പൊലീസ് വാഹനങ്ങൾക്ക് മുൻപിൽ നിൽക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തിരുന്നു. കൂടുതൽ ആളുകളെ ചൂഷണത്തിന് വിധേയമാക്കിയിട്ടുണ്ടോ എന്നതിലും അന്വേഷണം നടക്കുകയാണ്.ഓൺലൈൻ ടാക്സി കാർ ഓടിക്കുന്നതിനിടെയാണ് കലക്ടറേറ്റിലെ ജീവനക്കാരിയെ പരിചയപ്പെടുന്നത്. ഐ പിഎസ് ട്രെയ്‌നിയാണെന്നു പറഞ്ഞപ്പോഴാണ് തനിക്ക് ഏജൻസി പണം തിരികെ തരാനുണ്ടെന്ന കാര്യം ജീവനക്കാരി ഇയാളോട് പങ്കുവയ്ക്കുന്നത്. തുടർന്നാണ് ഇടപെട്ട് പണം വാങ്ങി നൽകിയത്.

ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യുവിന്റെ നിർദേശപ്രകാരം കോട്ടയം ഡിവൈഎസ്പി കെ.ജി.അനീഷിന്റെ നേതൃത്വത്തിൽ കോട്ടയം വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് ജോസിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. എസ്ഐ വി.എസ്.ഗിരീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസ ർമാരായ ടി.കെ.രൂപേഷ്, അരുൺകുമാർ, സിവിൽ പൊലീസ് ഓഫിസർ മനോജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

STORY HIGHLIGHT : fake-ips-trainee-aditya-pk-ips-arrested-in-kottayam-for-fraud-and-pocso-case.amp

ReadAlso:

നിലവിലുള്ള പേപ്പറോ ഫയലോ വെറുതെ കളയരുത് ; കേരളം എന്ന് പേര് മാറ്റാൻ പാഴ്ചെലവ് വേണ്ടെന്ന് സർക്കാർ | The government states that wasteful expenditure should be avoided for the name change to ‘Keralam’

കണ്ണൂരില്‍ വീണ്ടും സിപിഐഎം സംരംഭത്തിനെതിരെ സാമ്പത്തിക തിരിമറി ആരോപണം | Allegations of financial irregularities against a CPIM venture in Kannur once again

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കൊച്ചിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

പമ്പാനദിയെ ഓളപ്പരപ്പാക്കി ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്

മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിൽ നിന്ന് ഭക്ഷണം കഴിച്ചതിനുപിന്നാലെ ഭക്ഷ്യവിഷബാധ,40 മലയാളി വിദ്യാത്ഥികൾ ചികിത്സ തേടി

 

Tags: kerala policeArrestKottayam newsPOCSO (Protection of Children from Sexual Offences)Kerala news

Latest News

പൊലീസുകാരെയും കബളിപ്പിച്ചു; ഐപിഎസ് ട്രെയ്‌നി വ്യാജൻ | fake-ips-trainee-aditya-pk-ips-arrested-in-kottayam-for-fraud-and-pocso-case.amp

നേപ്പാളിലെ മിന്നൽ പ്രളയം: വീണ്ടും പ്രളയ മുന്നറിയിപ്പ്; മരണസംഖ്യ 682 ആയി, രക്ഷാപ്രവർത്തനം ദുഷ്കരം | nepal-flash-flood-fresh-warning-death-toll-rescue-operations

‘നയതന്ത്രത്തെയും പ്രതിരോധത്തെയും ഒരുപോലെ ആശ്രയിക്കും’; അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കുമെന്ന് ഇറാന്‍ | Iran vows to stand firm against US sanction

നേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ 688 ആയി ഉയർന്നു, കാണാതായ ഏഴ് മലയാളികളെക്കുറിച്ച് വിവരമില്ല

നേപ്പാൾ മിന്നൽ പ്രളയം; ഹെൽപ്പ് ഡെസ്കിൽ ബന്ധപ്പെട്ട 16 പേർ കൂടി കേരളത്തിലെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies