നടി മമിത ബൈജു ആശുപത്രിയില്‍. കടുത്ത പനിയും ശരീരവേദനും ബാധിച്ചതിനെത്തുടര്‍ന്നാണ് നടിയെ അഡ്മിറ്റ് ചെയ്തത്. ഇതേ തുടര്‍ന്ന് ഈ ആഴ്ച നടത്താനിരുന്ന ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം മമിത ഉപേക്ഷിച്ചു. ക്ലൈഡ് മലയാളി സംഘടന നടത്തുന്ന ഓണപ്പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു മമിത. മമിത തന്റെ ശാരീരികാവസ്ഥ വിവരിച്ചുകൊണ്ട് പങ്കുവച്ച വിഡിയോ ക്ലൈഡ് മലയാളി സംഘടന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ‘നിര്‍ഭാഗ്യവശാല്‍, പറഞ്ഞുറപ്പിച്ച ദിവസം എനിക്കവിടെ എത്തിച്ചേരാനായി സാധിക്കില്ല. ഞാനിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കില്‍ ഞാന്‍ വന്നേനെ. പക്ഷേ ഡോക്ടര്‍മാര്‍ പൂര്‍ണമായും വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്, എന്നാണ് മമിത വിഡിയോയില്‍ പറയുന്നത്. കടുത്ത പനിയും ശരീരവേദനയും അലര്‍ജിയും ആസ്മാറ്റിക്കും ആയതിനാല്‍ ഒരുകാരണവശാലും യാത്ര വേണ്ടെന്നാണ് മമിതയ്ക്ക് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.