ലോക സമ്പന്നരുടെ പട്ടികയിൽ മുൻനിര സ്ഥാനങ്ങളിൽ ഇടംപിടിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE). നിലവിൽ 52 ശതകോടീശ്വരന്മാരാണ് രാജ്യത്തുള്ളത്. ഇതിൽ ഭൂരിഭാഗം പേരും തങ്ങളുടെ പ്രധാന ആസ്ഥാനമായി തിരഞ്ഞെടുത്തിരിക്കുന്നത് ഗൾഫിലെ സാമ്പത്തിക തലസ്ഥാനമായ ദുബായിയെയാണ്.
ഇവരുടെ മൊത്തം സമ്പത്ത് 20,100 കോടി ഡോളർ വരും. ഇവരിൽ 43 പേരുടെയും ആസ്ഥാനം ദുബായ് ആണ്. കൂടുതൽ ശതകോടീശ്വരന്മാരിൽ ലോകത്തു 15-ാം സ്ഥാനത്താണ് യുഎഇ.
ബിസിനസ് അനുകൂല സാഹചര്യം, സാങ്കേതികവിദ്യയുടെ വളർച്ച, ശക്തമായ സാമ്പത്തിക സേവന മേഖല, ആഗോള സംരംഭക ശൃംഖല,മികച്ച ജീവിതസൗകര്യങ്ങൾ എന്നിവയാണു ദുബായ് നഗരത്തെ ആകർഷകമാക്കുന്നത്.
സൗദിയിൽ 59 ശതകോടീശ്വരന്മാരുണ്ടെങ്കിലും മൊത്തം സമ്പത്തിൽ യുഎഇക്കു പിന്നിലാണ്.