മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ മുന്‍ ഡിസിസി അംഗം ചേന്തി അനിലിന് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. കസ്റ്റഡിയില്‍ വിട്ട സമയം കഴിഞ്ഞതിനു പിന്നാലെയാണ് ജാമ്യം അനുവദിച്ചത്. ബിഎന്‍എസ് 61(2) വകുപ്പ് പ്രകാരം ഗൂഢാലോചന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ഇയാളുടെ മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഇന്ന് ചേന്തി അനിലിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് പരിപാടി നടത്തുന്നതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. പോലീസ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നതിനാല്‍ രണ്ടാഴ്ച മുമ്പ് തന്നെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ചെമ്പഴന്തിയിലേയ്ക്ക് പോകുന്ന വഴിയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും നില്‍ക്കുന്നത് കണ്ടപ്പോള്‍? ഇറങ്ങിയതാണ്. ആരും തന്നെ തടഞ്ഞതല്ല – മുഖ്യമന്ത്രി പറഞ്ഞു.
ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ചേന്തിയിലെ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കാതെ ചെമ്പഴന്തിയിലേക്ക് പോകാന്‍ തുടങ്ങിയതാണ് തര്‍ക്കത്തിന് കാരണം. മുഖ്യമന്ത്രി വാഹനത്തില്‍ നിന്ന് ഇറങ്ങി ചേന്തി അനിലുമായി വാക്ക് തര്‍ക്കം ഉണ്ടാകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്ക് കോളജ് കുട്ടികള്‍ വഴക്കിടുന്ന ശൈലിയാണെന്ന് ചേന്തി അനില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ല എന്നാണ് അനിലിന്റെ വിശദീകരണം.

















