കേരള സർവകലാശാലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കൻ്റോൺമെൻ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന ഭാരവാഹികൾ അടക്കമുള്ള 30 പേർക്കും, കണ്ടാൽ അറിയാവുന്ന 200 ഓളം പേർക്കെതിരെയും ആണ് കേസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദാണ് കേസിലെ ഒന്നാം പ്രതി. സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് രണ്ടാം പ്രതിയുമാണ്. കേരള സർക്കാരിന് പതിനായിരം രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയതായും എഫ്ഐആറിലുണ്ട്. എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ 5 പൊലീസുകാർക്ക് പരുക്കേറ്റെന്നും എഫ്‌ഐആറിൽ പറയുന്നു.
കേരള സർവകലാശാലയിലെ കഴിഞ്ഞ ദിവസത്തെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച് ഒരു മണിയോടെയാണ് സമരഗേറ്റിനു മുന്നിലെത്തിയത്. സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാർച്ച് എത്തുമ്പോഴേ പ്രവർത്തകർ ആക്രമാസക്തരായിരുന്നു . പിന്നാലെ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പൊലീസിന് നേരെ വടിയെറിഞ്ഞതോടെ ലാത്തിച്ചാർജും ഉണ്ടായി. മുതിർന്ന സിപിഐഎം നേതാക്കൾ സ്ഥലത്തെത്തി പ്രവർത്തകരെ അനുനയിപ്പിച്ചതോടെയാണ് വലിയ ഏറ്റുമുട്ടൽ ഒഴിവായത്. തൊട്ടുപിന്നാലെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് റോഡിൽ കുഴഞ്ഞുവീണു. പൊലീസുകാർ സഞ്ജീവിന് തേടിപ്പിച്ച് മർദ്ധിക്കുകയായിരുന്നു എന്ന് SFI ആരോപിച്ചു.
പൊലീസും പ്രവർത്തകരും വീണ്ടും ഏറ്റുമുട്ടി. പ്രതിഷേധാക്കാർ യൂണിവേഴ്സിറ്റി കോളജിന് മുന്നിൽ റോഡ് ഉപരോധിച്ചു. CPIM നേതാക്കൾ എത്തിയാണ് പ്രതിഷേധക്കാരോട് സംസാരിച്ച് സമരം അവസാനിപ്പിച്ചത്. അതിനിടെ SFIയുടെ പ്രതിഷേധങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രംഗത്തെത്തി. വിദ്യാർഥികളെ ഇളക്കിവിട്ട് CPIM പ്രതിഷേധം നടത്തുകയാണെന്നായിരുന്നു വിമർശനം.
Story Highlights : Secretariat march: Police register case against SFI activists