സി.പി.എമ്മിന്റെ സാമ്പത്തിക പാര്‍ക്കിംഗ് സെന്റര്‍ എന്നു വിശേഷിപ്പിക്കപ്പെട്ട സ്ഥാപനമാണ് ഊരാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി. എന്നാല്‍, അതിന്റെ വിശ്വാസ്യതയെ യു.ഡി.എഫ് പോലും ചോദ്യം ചെയ്യുന്നില്ല എന്നതാണ് രണ്ടാം തവണയും ഈ ഏജന്‍സിക്ക് സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കുന്നത്. ഊരാളുങ്കല്‍ അടക്കം 46 ഏജന്‍സികള്‍ക്കാണ് അക്രഡിറ്റേഷന് കാലാവധി നീട്ടി നല്‍കിയത്. ആഗസ്റ്റ് ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയാണ് കാലാവധി നീട്ടിയത്. ഊരാളുങ്കല്‍ ഉള്‍പ്പെടെ ആറ് സര്‍ക്കാര്‍ ഇതര ഏജന്‍സികള്‍ക്കാണ് പുതിയ ഉത്തരവ് ഉണ്ടാകുന്നത് വരെ നീട്ടി നല്‍കിയത്. അതേസമയം, മറ്റ് ഏജന്‍സികള്‍ക്ക് നിശ്ചിത സമയപരിധിയോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ വികസന-നിര്‍മ്മാണ പദ്ധതികള്‍ തടസ്സമില്ലാതെ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ ഈ നടപടി.

















