സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 24 മുതല്‍ 29 വരെ കോഴിക്കോട് നടക്കും. എന്‍ഐടി ഗ്രൗണ്ട് മുഖ്യ വേദിയാകും . 10,000 ത്തിലേറെ വിദ്യാര്‍ഥികള്‍ ചടങ്ങില്‍ മാറ്റുരക്കും. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരമാണ് വേദിയായത്. 1825 പോയിന്റോടെ തിരുവനന്തപുരമാണ് സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. അത്ലറ്റിക്‌സില്‍ മലപ്പുറം കിരീടം നിലനിര്‍ത്തി. ഫോട്ടോ ഫിനിഷിലേക്ക് എന്ന് തോന്നിപ്പിച്ച അത്ലറ്റിക്‌സ് മത്സരത്തിന്റെ അവസാനം 4×100 മീറ്റര്‍ റിലേയയിലെ ആധിപത്യമാണ് മലപ്പുറത്തിനെ ജേതാക്കള്‍ ആക്കിയത്. ഒരു മീറ്റ് റെക്കോര്‍ഡ് അടക്കം മൂന്നു സ്വര്‍ണമാണ് റിലേയില്‍ മലപ്പുറം നേടിയത്. മലപ്പുറം 247 പോയിന്റും പാലക്കാട് 212 പോയിന്റുമാണ് നേടിയത്.

















